കാലാവസ്ഥയുടെ തീവ്രത
പെട്ടെന്നുള്ള കാലാവസ്ഥയുടെ മാറ്റം വലിയ ദുരന്തങ്ങൾക്ക് കാരണമാകാറുണ്ട്.അമേരിക്കയെ തകർത്തുകൊണ്ട് 2005 ആഞ്ഞടിച്ച കൊടുങ്കാറ്റണ് കത്രീന.കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടമുണ്ടായി.ജീവൻ നഷ്ടമായവരുടെ എണ്ണം ആയിരത്തിലധികം ആയിരുന്നു.അപ്രതീക്ഷിതമായി ഉണ്ടാകുന്ന കാലാവസ്ഥ പ്രതിഭാസങ്ങൾ തീവ്ര കാലാവസ്ഥ എന്നറിയപ്പെടും.വലിയ നാശനഷ്ടങ്ങൾ ആയിരിക്കും ഇതിൻറെ അനന്തരഫലം.
വരൾച്ച,കൊടുങ്കാറ്റ്,മിന്നൽ പ്രളയം,ഉഷ്ണതരംഗം,ശീതതരംഗം ഇതൊക്കെ തീവ്ര കാലാവസ്ഥയ്ക്ക് ഉദാഹരണങ്ങളാണ്.സാധാരണ കാലാവസ്ഥ പോലെ പ്രവചിക്കാനാവാത്ത ഇവ മനുഷ്യനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും ദുരന്തങ്ങൾ വരുത്തി വയ്ക്കാറുണ്ട്.ആഗോള കാലാവസ്ഥ മാറ്റമാണ് ഇതിനെല്ലാം കാരണമായി പറയുന്നത്.തീവ്ര കാലാവസ്ഥ പണ്ടും ഉണ്ടായിരുന്നു.ഭൂമിയുടെ കാലാവസ്ഥ ചരിത്രത്തിൽ അതൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്.പണ്ട് ഉള്ളതിനേക്കാൾ തീവ്രമായ ഈ അവസ്ഥകൾ പലതിനും ആഗോളതാപനവുമായി നേരിട്ട് ബന്ധമുണ്ട്.തീവ്ര കാലാവസ്ഥയെ നേരിടാൻ വേണ്ട മുൻകരുതലുകൾ ഓരോ രാജ്യവും സ്വീകരിക്കണമെന്ന് പല ചർച്ചകളിലും ആവശ്യം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിലേതിനേക്കാൾ തീവ്ര കാലാവസ്ഥ പ്രതിഭാസങ്ങളുടെ എണ്ണം പലമടങ്ങ് വർദ്ധിച്ചതായി കണക്കുകൾ പറയുന്നു. അവയ്ക്കിടയിലുള്ള കാലയളവും വല്ലാതെ കുറഞ്ഞിരിക്കുന്നു.ഫോസിൽ ഇന്ധനങ്ങളുടെ നിരന്തര ഉപയോഗങ്ങളാണ് ഇതിനെല്ലാം അടിസ്ഥാനം എന്നും ചിലർ പറയുന്നുണ്ട്.തുടരെയുള്ള പ്രളയങ്ങൾ മനുഷ്യരെ സാമ്പത്തികമായി തകർക്കുന്നു.
ഏറ്റവും ചൂടുകൂടിയ വർഷങ്ങളെ കണ്ടുപിടിക്കുന്ന പഠനത്തിൽ അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസയുടെ കണക്കനുസരിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ചൂടുകൂടിയ വർഷമാണ് 2016. 2016 ൽ വ്യവസായങ്ങൾ കൂടിയതായും പഠനങ്ങൾ സൂചിപ്പിക്കുന്നു.ഏറ്റവും ചൂടുകൂടിയ വർഷങ്ങളുടെ കണക്കെടുത്തപ്പോൾ ആദ്യത്തെ അഞ്ചെണ്ണവും 2010 നു ശേഷമാണ് ഉണ്ടായിരിക്കുന്നത്.
തീവ്ര കാലാവസ്ഥാവ്യതിയാനം ചെറുക്കാനായി ആഗോളതലത്തിൽ നിലവിൽ വന്ന പ്രധാനപ്പെട്ട കരാറുകളിൽ ഒന്നാണ് പാരീസ് ഉടമ്പടി. UNFCC നിർദ്ദേശം നടപ്പാക്കുന്നതിന് ഭാഗമായാണ് നിലവിൽ വന്നത്.
ആഗോളതാപനത്തിന് തുറക്കാൻ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്നതും, ആഗോള താപനത്തെ ചെറുക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതുമാണ് ഉടമ്പടിയുടെ ലക്ഷ്യം.വ്യവസായ വിപ്ലവത്തിന് ശേഷം അന്തരീക്ഷതാപനില 1.5 ഡിഗ്രി സെൽഷ്യസ് കൂടാതെ ഇരിക്കാൻ ശ്രമിക്കുമെന്നും ഈ ഉടമ്പടി ഉറപ്പു പറയുന്നു. 2030വരെ ലോകരാജ്യങ്ങൾ ഇവർക്ക് ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്.
പാരീസിലെ ബോർഗറ്റിൽ 2015 നവംബറിൽ നടന്ന സമ്മേളനത്തിൽ ഈ കരാർ അംഗീകരിക്കുകയും 2016 ഏപ്രിൽ 22ന് ഒപ്പുവെക്കുകയും ചെയ്തു.195 രാജ്യങ്ങൾ ഒപ്പുവച്ച ഉടമ്പടി 2016 നവംബർ നാലിന് പ്രാബല്യത്തിൽ വന്നു.മറ്റു രാജ്യങ്ങളെ കൂടി ഇതിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും സംഘാടകർ അറിയിച്ചു.ഇതിലേക്കായി നിരവധി പരിസ്ഥിതി സംഘാടകരും പ്രവർത്തകരും നിർദേശങ്ങൾ നൽകാറുണ്ട്.പരിസ്ഥിതിയിലെ തീവ്ര കാലാവസ്ഥ മാറ്റങ്ങളെ വ്യക്തമായി ഈ സംഘടന ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു.ഇവരുടെ മികച്ച തീരുമാനത്തിലൂടെ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നവരെ ശിക്ഷിക്കണമെന്നും സംഘടനയിൽ ഉള്ളവർ അവകാശപ്പെടുന്നു.