IPCC, UNFCCC ഐപിസിസി ,യുഎൻഎഫ്സിസിസി

0

 ഐപിസിസി  (IPCC)

മാറുന്ന കാലാവസ്ഥയെ കുറിച്ച് ചിന്തിക്കാനോ പറയാനോ ആരുമുണ്ടായിരുന്നില്ല. 

Climate Change

എന്നാൽ ഒരു സംഘടന ഈ മാറ്റത്തെ കുറിച്ച് പഠിക്കുകയും പെട്ടെന്നുള്ള ഈ കാലാവസ്ഥ മാറ്റം വളരെ ഗുരുതരമാണെന്ന് വിളിച്ചു പറഞ്ഞ ആഗോള സംഘടനയാണ് ഐപിസിസി (intergovernmental panel on climate change). ഐക്യരാഷ്ട്രസഭ 1988-ൽ രൂപംകൊടുത്ത ഈ സംഘടനയിൽ ലോക രാജ്യത്തിലെ സർക്കാർ പ്രതിനിധികൾ ഉൾപ്പെടുന്നു. ജനീവയാണ് ആസ്ഥാനം.സംഘടനയുടെ മേധാവി ' ചെയർ ഓഫ് ദി ഇൻറർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്' എന്നറിയപ്പെടുന്നു. Dr. Hoesung Lee ആണ് ഈ പദവിയിൽ ഇപ്പോൾ ഇരിക്കുന്നത്. ദക്ഷിണകൊറിയയിലെ സാമ്പത്തിക വിദഗ്ധൻ ആണ് ഇദ്ദേഹം. യു എൻ പരിസ്ഥിതി പരിപാടിയും (UN Environment Programme-UNEP) ലോക കാലാവസ്ഥ സംഘടന (World Meteorological Organisation- WMO) യും ചേർന്നാണ് ഐപിസിസി രൂപീകരിച്ചത്. ഡബ്ള്യൂ എംഒയിലോ യു എന്നിലോ അംഗത്വമുള്ളവർക്ക് ഇതിൽ അംഗങ്ങളാകാം. ഐ പി സി സി യുടെ മുഖ്യ ലക്ഷ്യം എന്നു പറയുന്നത് യുഎൻ ഫ്രെയിംവർക്ക് കൺവെൻഷൻ ക്ലൈമറ്റ് ചേഞ്ച് ഉടമ്പടി എത്രമാത്രം നിറവേറ്റിട്ടുണ്ട് എന്ന് പരിശോധിക്കുകയാണ്.5 അവലോകന റിപ്പോർട്ടുകൾ ഇതിൻറെ ഭാഗമായി അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


യുഎൻഎഫ്സിസിസി (UNFCC)

 ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഒപ്പുവച്ച അന്താരാഷ്ട്ര പാരിസ്ഥിതിക ഉടമ്പടിയാണ്. UNFCC (United Nations Framework Convention On Climate Change).

ബ്രസീലിൻറെ തലസ്ഥാനമായ റിയോ ഡി ജനിറോയിൽ 

Brazil Rio de Janeiro

1992 ഇൽ നടന്ന ഭൗമ സമ്മേളനത്തിൽ ഉടമ്പടി ഒപ്പുവെച്ചു.യുഎൻ അംഗരാജ്യങ്ങളുടെ അംഗീകാരം ലഭിച്ചതോടെ 1994 മാർച്ച് 21ന് ഉടമ്പടി നിലവിൽ വന്നു. ഈ ഉടമ്പടി വലിയ മാറ്റങ്ങൾക്ക് കാരണമായി. മനുഷ്യൻറെ ഇടപെടൽ മൂലം കാലാവസ്ഥയെ ബാധിക്കാത്ത തരത്തിൽ അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങളുടെ സാന്ദ്രത സ്ഥിരപ്പെടുത്തുക എന്നതാണ് ഈ ഉടമ്പടിയുടെ ലക്ഷ്യമായി പറയുന്നത്.ഈ ലക്ഷ്യത്തിന് വേണ്ട നടപടികൾ അംഗരാജ്യങ്ങൾ സ്വമേധയാ സ്വീകരിക്കേണ്ടതുണ്ട്.197 രാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭയിൽ അംഗത്വം ഉണ്ടെങ്കിലും ഇതിൽ ഒപ്പുവെച്ചത് 165 രാജ്യങ്ങളും.മറ്റു രാജ്യങ്ങളെ കൂടി ഇതിൽ ഒപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്ന സംഘടനയിൽ ഉള്ളവർ പറയുക ഉണ്ടായിരുന്നു.

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !