പലതരം പരാനഭോജികൾ ഇന്ന് ലോകത്തുണ്ട്.
എന്താണ് സൗമോതോവ എക്സിഗോവ
ജീവിവർഗങ്ങളിൽ പലതരം വ്യത്യസ്ത ജീവികൾ ഇന്ന് ലോകത്തുണ്ട്. പലതിനെക്കുറിച്ച് അറിയുമ്പോൾ നമുക്കത് അവിശ്വസനീയമായി തോന്നാം.അങ്ങനെ ഒരു ജീവിയെ കുറിച്ചാണ് പറയാൻ പോകുന്നത്.
വ്യത്യസ്ത തരം പരാനഭോജികൾ അഥവാ പാരസൈറ്റുകൾ ലോകത്തുണ്ട്. ഇവയ്ക്ക് വ്യത്യസ്ത രൂപവും,സ്വഭാവവും ആണ്.മത്സ്യത്തിന്റെ ശരീരത്തിൽ കണ്ടുവരുന്ന പരാനഭോജിയാണ് സൗമോതോവ എക്സിഗോവ.
ഇത് മത്സ്യത്തിന്റെ ചെകിളിലൂടെ പ്രവേശിച്ച് മത്സ്യത്തിന്റെ നാവ് ഭക്ഷിക്കുകയും പകരം അവിടെ കയറിയിരിക്കുകയും ചെയ്യുന്നു.നാവ് തിന്നുന്ന പേൻ എന്നും ഇതിനെ വിളിക്കാറുണ്ട്.സൗമോത്തോടെ എന്ന കുടുംബത്തിൽ പെട്ടതാണ് ഈ പരാനഭോജി.
ഇതിൻറെ ജീവിത രീതി
കാഴ്ചയിലും പ്രവർത്തിയിലും ഇവൻ ഭീകരനാകുന്നു.പ്രായപൂർത്തിയാകാത്ത ആൺ ജീവികൾ മീനിന്റെ ചെകിൾ വഴി അകത്തേക്ക് കയറുന്നു.പിൻകാലുകൾ കൊണ്ട് മത്സ്യത്തിന്റെ നാവിൽ ശക്തിയായി അമർത്തിപ്പിടിക്കുന്നു. ഏഴ് ജോടി കാലുകൾ ഇവയ്ക്ക് കാണപ്പെടുന്നു.പിന്നീട് ഇവ മത്സ്യത്തിന്റെ നാവിൽ ആഞ്ഞ് കടിക്കുന്നു.ഈ മുറിവിൽ നിന്നും വരുന്ന രക്തം മുഴുവൻ ഇവ ഊറ്റി കുടിക്കുന്നു.അതിനായി ഇവയെ സഹായിക്കുന്നത് ഇവയുടെ താടിയെല്ലുകളാണ്.5 സെറ്റ് താടിയെല്ലുകൾ ഉപയോഗിച്ചാണ് ഈ പ്രക്രിയ ഇവർ നടത്തുന്നത്.രക്തം ഊറ്റി കുടിക്കാൻ പ്രത്യേകതരം ട്യൂബുകൾ ഇവയുടെ വായിൽ ഉണ്ട്.
ഈ പ്രക്രിയ തുടരുമ്പോൾ മീനിന്റെ നാവിലെ പേശികൾ ക്ഷയിക്കുന്നു.രക്തം വാർന്നു പോകുന്നതോടെ ആ നാവ് നിർജീവമാകുകയും പൊഴിഞ്ഞ് പോകാൻ കാരണമാവുകയും ചെയ്യുന്നു.മീനിന്റെ നാവ് മുറിഞ്ഞു പോകുമ്പോൾ അധികഠിനമായ വേദനയാണ് മീനുകൾ അനുഭവിക്കുന്നത്.ഈ സമയം നിസ്സഹായമായി ഇതെല്ലാം സഹിക്കുക എന്നത് മാത്രമാണ് മീന് ചെയ്യാൻ പറ്റുന്നത്. തുടർന്ന് അറ്റുപോയ നാവിൻറെ ശേഷിക്കുന്ന ഭാഗത്തോട് ചേർന്ന് പരാനഭോജി മത്സ്യത്തിന്റെ പുതിയ നാവായി മാറുന്നു.മത്സ്യത്തിന്റെ കഫം,രക്തം,മീൻ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ തുടങ്ങിയവ ഭക്ഷിച്ചാണ് ഇവ പിന്നീട് ജീവിക്കുന്നത്.പിന്നീട് ഈ മീനുകൾക്ക് മരണംവരെ ഈ പരാനഭോജികളെ കൃത്രിമ നാവായി കൊണ്ടുനടക്കേണ്ടി വരുന്നു.ഈ രീതിയിൽ പ്രവർത്തിക്കുന്ന ഒരേയൊരു പരാഭോജിയാണ് ഇവ.പ്രവേശിക്കുന്ന ജീവിയുടെ ശരീരത്തിലെ അവയവത്തെ പ്രവർത്തനരഹിതമാക്കി സ്വയം അവയവമായി മാറുന്ന രീതി ലോകത്തെ മറ്റൊരു പരാനഭോജിയിലും കാണാൻ സാധിക്കില്ല.ഇത് മറ്റു പരാനഭോജികളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു.
ഈ പരനഭോജി എത്രത്തോളം അപകടകാരിയാണ് ?
ഇത് കടിക്കുമോ ?
പ്രവേശിക്കുന്ന ജീവിയിൽ നിന്ന് വേർപ്പെടുത്താൻ നോക്കിയാൽ ചിലപ്പോൾ ഈ പരാന ജീവി കടിക്കും.അല്ലാത്തപക്ഷം ഈ പരാഭോജി അപകടകാരി ആവുന്നില്ല.ഇത് മനുഷ്യർക്ക് ദോഷം ചെയ്യാറില്ല.ഇതിനെ സാധാരണയായി കാണുന്നത് ഗൾഫ് ഓഫ് കാലിഫോർണിയുടെ തെക്ക് ഭാഗത്താണ്.ആദ്യം ഈ പരാനഭോജിയെ കണ്ടപ്പോൾ പലർക്കും അത് എന്താണ് എന്ന് മനസ്സിലായില്ല.മീനിന് ഒരു തരം രോഗം പിടിപെട്ടു എന്നാണ് ആദ്യം കരുതിയിരുന്നത്.
ആദ്യമായി ഈ പരാഭോജിയെ കണ്ടെത്തിയത്
പെൺ പരാനഭോജികൾക്ക് 1 ഇഞ്ച് നീളവും ആൺ പരാനഭോജികൾക്ക് അതിൻറെ പകുതിയോളം നീളം വരും.ഈ പരാനഭോജികൾ സ്നാപ്പർ മീനുകളെയാണ് ലക്ഷ്യമിടുന്നത്.പുരുഷന്മാരായി ജീവിതം തുടങ്ങുന്ന പരാനഭോജികൾ പിന്നീട് വലുതാകുമ്പോൾ ലിംഗഭേദം സംഭവിച്ച് പെണ്ണായി മാറുന്നു.ജൂണിലാണ് ഈ പരാഭോജിയെ കണ്ടെത്തിയത്.യുകെയിലെ സഫോക്കിൽ ഇറക്കുമതി ചെയ്ത മത്സ്യത്തിൽ നിന്നാണ് ആദ്യമായി ഇവയെ കണ്ടതെന്ന് കരുതപ്പെടുന്നു.
ഇറക്കുമതി ചെയ്ത ചരക്ക് സഫോക് കോസ്റ്റൽ പോർട്ട് ഹെൽത്ത് അതോറിറ്റി നിരസിക്കുകയും,കയറ്റി അയച്ച രാജ്യത്തേക്ക് തന്നെ കയറ്റി അയക്കുകയും ചെയ്തു.യുകെയിൽ മുൻപ് 2014ലും 2015 ആണ് ഈ പരാനഭോജിയെ കണ്ടിട്ടുള്ളത്.പിന്നീടുള്ള നിരീക്ഷണത്തിൽ പല മീനിലും ഇവയെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ട്.അയല മീനിൽ ഇവയെ ഇടയ്ക്ക് കാണാറുണ്ടെന്ന് വിദഗ്ധർ പറയുന്നു.
വ്യത്യസ്തവും വിസ്മയവും
പുതിയ ജനറേഷൻ ആളുകൾ ഈ ജീവി വിഭാഗത്തെ സൈക്കോ ജീവി എന്നാണ് വിളിക്കുന്നത്.ഇവയുടെ സ്വഭാവമാണ് ഈ പേര് വരാൻ തന്നെ കാരണം.
വ്യത്യസ്തമായ ഈ ജീവികളുടെ പ്രത്യുൽപാദനവും വ്യത്യസ്തമായി നടക്കുന്നു.മീനിന്റെ വായിലുള്ള പെൺ പരാനഭോജികൾ ആൺ ജീവികളുടെ സഹായത്തോടെ പ്രത്യുൽപാദനം നടത്തുന്നു.പുതുതായി ജനിക്കുന്ന കുട്ടികൾ ഇരകളായ മറ്റു മീനുകളെ തേടി പോകുന്നു.ഈ യാത്രയിൽ അവർക്ക് പറ്റിയ മീനുകളെ അവർ കണ്ടെത്തുന്നു.ആ മീനുകളുടെ ചെകിൾ വഴി ഇവ മീനിന്റെ ഉള്ളിൽ കടക്കുന്നു.പിന്നീട് ഈ പരാനഭോജി ആ മീനിന്റെ നാവിൽ ആഞ്ഞ് കടിക്കുന്നു.അങ്ങനെ ആ നാവ് പറഞ്ഞു പോകുന്നു.ഈ പരാനഭോജി അവിടെ കയറിയിരിക്കുന്നു.പിന്നീട് ഈ ജീവി മീനിന്റെ നാവായി പ്രവർത്തിക്കുന്നു.അങ്ങനെ ഈ ജീവിയുടെ ജീവിതചക്രം ഇതുപോലെ തന്നെ തുടർന്നുപോകുന്നു.പരാനഭോജികൾ ജീവിക്കുന്ന മീനുകൾ ചത്തുപോയാൽ മീനിന്റെ നാവിൽ നിന്നും ഇവർ വേർപെട്ട് മറ്റു മീനുകളെ തേടി യാത്രയാകുന്നു.ഇത്തരം പരാനഭോജികളുടെ 40 തരം ഇനങ്ങളുണ്ട്.അറ്റ്ലാൻറിക്ക് ഇവയെ കൂടുതലായി കാണപ്പെടുന്നു.കടയിൽ നിന്നും മത്സ്യങ്ങൾ വാങ്ങിക്കുമ്പോൾ ചിലപ്പോൾ ഈ പരാനഭോജിയെ കാണാറുണ്ട്.എന്നാൽ മനുഷ്യരെ ഇതുവരെ ഉപദ്രവിച്ചതായി റിപ്പോർട്ടുകൾ ഇല്ല .മീനുകളിൽ മാത്രമാണ് ഇവയെ സാധാരണയായി കാണാറ്.മനുഷ്യരുടെ ശരീരത്തിൽ ഇവ പ്രവേശിക്കാറില്ല.പ്രകൃതിയിലെ വിസ്മയ ജീവികളുടെ കൂട്ടത്തിൽ ആണ് ചിലർ ഇതിനെ പെടുത്തിയിരിക്കുന്നത്.മറ്റു ചിലർ ഇതിനെ ഭീകരജീവിയെ കാണുന്നു.വേറെ ചിലർ ഈ ജീവി അപകടകാരി അല്ലെന്നും ഈ ജീവി കാരണം ഒരു മീനും മരിക്കുന്നില്ലെന്നും ,ഈ ജീവിയെ പ്രകൃതിക്ക് ആവശ്യമാണെന്നും,ഇതുപോലുള്ള വ്യത്യസ്ത ജീവികളെ നിലനിർത്തണമെന്നും,അല്ലെങ്കിൽ അവയ്ക്ക് വംശനാശം നേരിടുമെന്നും പറയുന്നു.
എന്തുകൊണ്ട് ഈ പരാനഭോജി മനുഷ്യരിലേക്ക് എത്തുന്നില്ല
മത്സ്യത്തിന്റെ നാവ് പോലെയല്ല മനുഷ്യരുടെ നാവ്.മനുഷ്യരുടെ നാവ് മത്സ്യത്തെ അപേക്ഷിച്ച് ശക്തി കൂടിയതും,പേശികൾ ഉള്ളതും,വഴക്കമുള്ളതും,ചലനാത്മകവുമാണ്.ഇത് സംസാരിക്കാനും,ഭക്ഷണം രുചിക്കാനും,ഭക്ഷണം കഴിക്കാനും,വിവിധ ശബ്ദങ്ങൾ പുറപ്പെടുവിക്കാനും മനുഷ്യനെ സഹായിക്കുന്നു.ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് മത്സ്യത്തിന്റെ നാവ്.വായയുടെ അടിത്തട്ടിൽ നിന്ന് നീണ്ടുനിൽക്കുന്ന മൃദുവായ ചലനശേഷി കുറഞ്ഞതാണ് മീനിന്റെ നാവ്.ഭക്ഷണം കഴിക്കാൻ ഈ നാവ് മീനിനെ സഹായിക്കുന്നു.അതല്ലാതെ വേറെ എടുത്തു പറയാൻ തക്കവിധത്തിലുള്ള ഗുണങ്ങൾ മീനിന് നാവുകൊണ്ട് ഇല്ല.മനുഷ്യനിൽ നിന്നും വ്യത്യസ്തമായ ശരീരവും ജീവിതരീതിയും ആണ് മീനിന്റേത്.മത്സ്യത്തിന്റെ ചെകിൾ വഴിയാണ് ഈ പരാന്നഭോജി ശരീരത്തിൽ എത്തുന്നത്.
ഒരു സൂപ്പർമാർക്കറ്റിൽ മീനിനെ പാചകം ചെയ്തു വിളമ്പിയപ്പോൾ ആ മീന്റെ വായിൽ ഈ പരാന്നഭോജി ഉണ്ടായിരുന്നു.പാചകക്കാരൻ ഇത് ശ്രദ്ധിച്ചിരുന്നില്ല.ഇത് ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയിൽ പെടുകയും അത് പിന്നീട് വലിയ പ്രശ്നമാവുകയും ചെയ്തു.ആ സൂപ്പർ മാർക്കറ്റിനെതിരെ കേസെടുക്കുകയും,നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.ആളുകൾക്ക് ഈ ജീവിയിൽ നിന്ന് ഉപദ്രവം ഉണ്ടാകാത്തത് കൊണ്ട് നഷ്ടപരിഹാരം വേണ്ട എന്ന് പറഞ്ഞു.പിന്നീട് ഭക്ഷണം പാചകം ചെയ്യുമ്പോൾ വളരെ സൂക്ഷിച്ചും പരിശോധനകൾക്ക് ശേഷമാണ് ആ സൂപ്പർമാർക്കറ്റിൽ ഭക്ഷണം വിളമ്പുന്നത്.
പരാന്നഭോജിയുടെ വളർച്ച
മീനിന്റെ നാവായി മാറുമ്പോഴാണ് പരാനഭോജിയുടെ ശരീരം വേഗത്തിൽ വലുതാവുന്നത്.അതിനുശേഷം ഇണ ചേരുകയും,പുതിയ തലമുറയ്ക്ക് ജന്മം നൽകുകയും ചെയ്യുന്നു.വളരെ കുറച്ച് സമയം മാത്രമാണ് ഗർഭകാലം.കുറച്ച് മുതിർന്നതിനുശേഷം അവർ ഇരയെയും, ഇണയെയും തേടി യാത്രയാകുന്നു.ഗന്ധം ഉപയോഗിച്ചാണ് പുതിയ ഇരയെ കണ്ടെത്തുന്നത്.
അങ്ങനെ ഇരയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങുന്നു.മത്സ്യം അടുത്തേക്ക് എത്തുമ്പോൾ ഈ പരാനഭോജി പതുങ്ങി നിൽക്കുന്നു.പറ്റിയ അവസരം കിട്ടുമ്പോൾ മീനിന് മുകളിലേക്ക് ചാടുന്നു.പിന്നീട് മത്സ്യത്തിന്റെ ചികിൾ വഴി മത്സ്യത്തിന് അകത്തേക്ക് കടക്കുന്നു.പിന്നീട് മത്സ്യത്തിന്റെ മരണംവരെ അവിടെ ജീവിക്കുന്നു.മത്സ്യം മരിക്കുമ്പോൾ ഈ പരാനഭോജി മരിക്കുന്നില്ല.അത് നാവിൽ നിന്നും വേർപെട്ട് പോകുന്നു.പിന്നീട് ഇത് മറ്റു മത്സ്യങ്ങളിൽ കയറിക്കൂടുമോ ഇല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.ഇതിനെ കുറിച്ചുള്ള പഠനങ്ങൾ നടന്നുവരുന്നു.ചില വിദഗ്ധർ ഈ പരാനഭോജികൾ മറ്റു ഇരകളെ തേടി യാത്രയായിട്ടുണ്ടാകും എന്ന് അവകാശപ്പെടുന്നുണ്ട്.ടെക്സാസ്,ഫ്ലോറിഡ തുടങ്ങിയ തീരങ്ങളിൽ നിന്ന് മത്സ്യങ്ങളെ പിടിച്ചു കൊണ്ടു പോയി പരീക്ഷണങ്ങൾ നടത്തിയിരുന്നു.കോൾട്ട് വില്യം കുക്ക് എന്ന ഗവേഷകനാണ് ഇതിന് മുൻകൈയെടുത്തത്.ചിലർ ഈ പരാനഭോജിയെ കഴിച്ചതായും റിപ്പോർട്ടുകളുണ്ട്.അത് ശരിയാണോ തെറ്റാണോ എന്നൊന്നും വ്യക്തമല്ല.
2012ൽ പുറത്തിറങ്ങിയ 'ദ ബേ' എന്ന ചിത്രത്തിൽ ഈ വിഭാഗത്തിൽ വരുന്ന ജീവിയെ ചിത്രീകരിച്ചിട്ടുണ്ട്.ഒരു ചെറിയ പട്ടണത്തിലെ നിവാസികളെ ഈ ജീവി ബാധിക്കുന്നതാണ് ചിത്രത്തിൽ കാണിക്കുന്നത്.പിന്നീട് ആ പട്ടണത്തിലെ ആളുകളുടെ അതിജീവനവും ദുരിത പൂർണമായി ജീവിതമാണ് ഈ സിനിമ കാണിച്ചുതരുന്നത്.സിനിമയ്ക്ക് വേണ്ടിയുള്ള കെട്ട് കഥയായിട്ടാണ് ഈ പാരായണ ഭോജിയ സിനിമയിൽ കാണിക്കുന്നത്.എന്നാൽ ഭാവിയിൽ ഇത്രയും ജീവികൾ ഉണ്ടാകുമെന്നും പലരും വിശ്വസിക്കുന്നു.പല വിദഗ്ധരും ഈ ജീവിയെ കുറിച്ചുള്ള പരീക്ഷണങ്ങളിൽ കാര്യമായ സംഭാവനകൾ തന്നിട്ടുണ്ട്.അവരിൽ ചിലരെ പരിചയപ്പെടാം :
1.ബ്രൂസ്ക ആർ.സി & ഗില്ലിഗൻ എം.ആർ
2. റൂയിസ്.എ & മാഡ്രിഡ്.ജെ
3. ഹാഡ്ഫീൽഡ് കെ.എ
4. ബ്രൂസ് എൻ.എൽ
5.വില്യം ജൂനിയർ & ബങ്ക്ലി വില്യംസ്
കടലിൽ നിന്നും കിട്ടിയ മീനിൽ കണ്ട പരാനഭോജിയെ കുറിച്ച് വിചിത്രവും പേടിപ്പെടുത്തുന്നതും ആണ് ഈ പരാനഭോജി എന്നാണ് മത്സ്യത്തൊഴിലാളികൾ പറഞ്ഞത്.എന്നാൽ ഈ പാരാഭോജിയെ ഇടയ്ക്ക് കാണാറുണ്ടെന്നും ചില മത്സ്യത്തൊഴിലാളികൾ പറയുന്നു.മത്സ്യത്തൊഴിലാളികളിൽ നിന്നും പലരും ഈ ജീവിയെ പരീക്ഷണങ്ങൾക്കായി കൊണ്ടുപോകാറുണ്ട്.മത്സ്യത്തിന്റെ വളർച്ചയെ ഈ പരാനഭോജികൾ തടയുകയും,മത്സ്യത്തിനെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.ഈ പരാനഭോജികൾ മത്സ്യത്തിനെ കൊന്നതായി ഇതുവരെ റിപ്പോർട്ടുകളില്ല.മനുഷ്യരെയും ഇതുവരെ ഉപദ്രവിച്ചതായി എവിടെയും രേഖപ്പെടുത്തിയിട്ടുമില്ല.