CFC ( സി.എഫ്.സി )

0

രാസവസ്തുക്കളും ആഗോളതാപനവും

ഓരോ വർഷം കഴിയുന്തോറും ഭൂമിയിലെ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്.'ആഗോളതാപനം' എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിളിക്കുന്നത്.അന്തരീക്ഷത്തിൽ കൂടിക്കൊണ്ടിരിക്കുന്ന വാതകങ്ങളാണ് ഭൂമിയിലെ ചൂട് കൂടുന്നതിനുള്ള കാരണമായി പറയുന്നത്.സൂര്യനിൽ നിന്നും വരുന്ന രശ്മികളുടെ ഫലമായി ചൂട് അനുഭവപ്പെടുന്നു.

sun light

അങ്ങനെ ഉണ്ടാവുന്ന ചൂട് ഭൂമിയിൽ പതിച്ച് അന്തരീക്ഷത്തിലേക്ക് പിൻവാങ്ങുന്നു.അന്തരീക്ഷത്തിലുള്ള വാതകങ്ങൾ ഈ ചൂടിനെ ഭൂമിയിലേക്ക് തന്നെ തിരിച്ചുവിടുന്നു.ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തിൽ ചൂട് കൂടുന്നു.വളരെ അപകടകരമായ പ്രതിഭാസമാണിത്.ഇങ്ങനെ പോവുകയാണെങ്കിൽ ഭൂമിയിൽ ഭാവിതലമുറയുടെ ജീവിതം ദുരിതത്തിലാവും.ആഗോളതാപനത്തിന്റെ ഫലമായി നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു.ഭൂമിയുടെ ധ്രുവപ്രദേശങ്ങൾ നിറയെ മഞ്ഞുപാളികൾ നിറഞ്ഞ പ്രദേശമാണ്.ആഗോളതാപനത്തിന്റ ഫലമായി ഈ മഞ്ഞുപാളികൾ ഉരുകി തുടങ്ങിയിരിക്കുന്നു.ഇങ്ങനെ പെട്ടെന്ന് മഞ്ഞു പാളികൾ ഉരുകുന്നത് വഴി സമുദ്രനിരപ്പ് ഉയരുന്നു.ഇതിൻറെ ഫലമായി മിന്നൽ പ്രളയവും ഉണ്ടാവും.ഇത് തീരദേശ പ്രദേശങ്ങളെ വെള്ളത്തിനടിയിലാകും.ചില രാജ്യങ്ങളും ഇങ്ങനെ ഇല്ലാതാകും.സമുദ്രങ്ങളുടെ അടുത്ത് കിടക്കുന്ന പ്രദേശങ്ങൾക്ക് മാത്രമല്ല ആഗോളതാപനത്തിന്റെ ദുരിതമനുഭവിക്കേണ്ടി വരുന്നത്.ഉഷ്ണമേഖല പ്രദേശത്തുള്ള രാജ്യങ്ങൾക്ക് ഇനിയും ചൂട് വർദ്ധിച്ചാൽ അവരുടെ ജീവിതം വളരെ ദുരിതപൂർണ്ണമാകും.ചൂടു കൂടുന്നതിന്റെ ഫലമായി വരൾച്ചയും,ഭക്ഷ്യക്ഷാമവും പകർച്ചവ്യാധികളും പിടിപെടും.ആഗോളതാപനത്തിന്റെ പ്രധാന കാരണമായി പലരും പറയുന്ന ഒന്നാണ് 'ഗ്രീൻഹൗസ് ഇഫക്ട്'.പകൽ സമയങ്ങളിൽ  സൂര്യ രശ്മികൾ ഭൂമിയിൽ പതിക്കുകയും അതിൻറെ ഫലമായി ചൂട് നിലനിൽക്കുകയും ചെയ്യും.സൂര്യൻ അസ്തമിക്കുമ്പോൾ ഈ ചൂട് മുകളിലേക്ക് പോകാൻ തുടങ്ങും.ഇങ്ങനെ മുകളിലേക്ക് ഉയരുന്ന ചൂടുവായു അന്തരീക്ഷത്തിലുള്ള വാതകങ്ങൾ വലിച്ചെടുക്കും.മേഘങ്ങളിലെ നീരാവി ആണ് അതിൽ പ്രധാനം.മീഥേൻ,കാർബൺഡൈഓക്സൈഡ്,നൈട്രസ് ഓക്സൈഡ്,ഓസോൺ എന്നിവയും ചൂട് വലിച്ചെടുക്കുന്ന വാകതങ്ങളാണ്.ചെടികളെ സംരക്ഷിക്കാൻ ചില്ല് കൂടിനുള്ളിൽ വളർത്തുന്ന രീതി ഉണ്ട്.ചില്ലുകൊണ്ടുള്ള അത്തരം കൂടുകളെയാണ് ഗ്രീൻ ഹൗസ് എന്ന് പറയുന്നത്.

Greenhouse

ഈ ചില്ല് കൂട്ടിലേക്ക് സൂര്യപ്രകാശം കടന്നാൽ തിരിച്ചു പോകാതെ ആ കൂട്ടിൽ തന്നെ തങ്ങി നിൽക്കും.അങ്ങനെ ആ കൂട്ടിനകത്തെ ചൂടു കൂടാൻ കാരണമാകുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലെത്തുന്ന സൂര്യപ്രകാശം ഭൂമിയിൽ തന്നെ തങ്ങി നിൽക്കുന്നതു കൊണ്ട് ചൂട് കൂടാൻ കാരണമാകുന്നു.ഈ പ്രതിഭാസത്തെ ഗ്രീൻഹൗസ് ഇഫക്ട് എന്ന് പറയുന്നു.അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുമ്പോൾ ഭൂമിയിലെ ചൂടും കൂടുന്നു.ഇന്ധനങ്ങൾ കത്തിക്കുന്നതിന്റെ ഫലമായി ധാരാളം കാർബൺഡയോക്സൈഡ് അന്തരീക്ഷത്തിൽ എത്തുന്നു.ടൺകണക്കിന് കാർബൺഡയോക്സൈഡ് വർഷംതോറും അന്തരീക്ഷത്തിലെത്തുന്നു.കാർബൺഡയോക്സൈഡിന്റെ അളവ് വർധിക്കാൻ വനനശീകരണവും ഒരു കാരണമാകുന്നു.കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് ഓക്സിജന് പുറംതള്ളുന്നതാണല്ലോ സസ്യങ്ങളുടെ രീതി.സസ്യങ്ങളും മരങ്ങളും ഇല്ലാതാകുന്നതോടെ ഈ പ്രവർത്തനം തകരാറിലാവുന്നു.

trees cutting

അതിൻറെ ഫലമായി കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുകയും,ചൂട് കൂടി വരികയും ചെയ്യുന്നു.കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ കാർബൺ ഡൈ ഓക്സൈഡിന്റെ കണക്കെടുക്കുമ്പോൾ 25 ശതമാനത്തോളം അളവ് കൂടി എന്ന് കണക്കുകൾ പറയുന്നു.അങ്ങനെ അന്തരീക്ഷത്തിലെ താപനില വർദ്ധിച്ചു.പലരാജ്യങ്ങളിലും ഇന്ന് വനനശീകരണത്തിന് നിയന്ത്രണമുണ്ട്.

മീഥേൻ

അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതിൽ മറ്റൊരു വാതകമാണ് മീഥേൻ.വെള്ളത്തിനടിയിൽ കിടക്കുന്ന സസ്യങ്ങൾ ചീയുമ്പോൾ ഈ വാതകം പുറത്തുവരുന്നു.

water plants

ഒരുപാട് ചപ്പുചവറുകൾ കൂടി കിടന്ന് അഴുകുമ്പോഴും ഈ വാതകം പുറത്ത് വരുന്നു.ഗ്രീൻഹൗസ് ഇഫക്ടിന് മറ്റൊരു കാരണം മീഥേൻ വാതകം ആണെന്ന് കരുതുന്നവരുമുണ്ട്.എന്നാൽ മീഥേൻ വാതകം കാർബൺഡൈഓക്സൈഡിന്റെ  അത്ര അപകടകരമല്ല.ഉത്തരധ്രുവത്തിലെ മഞ്ഞ് പ്രദേശങ്ങളിൽ ഹിമ യുഗത്തിൽ രൂപപ്പെട്ട വെള്ളവും വാതകവും കൂടി ചേർന്ന മിശ്രിതങ്ങൾ ഉണ്ട്.ഗ്യാസ് ഹൈഡ്രേറ്റ്സ് എന്നറിയപ്പെടുന്നു അത്.അന്തരീക്ഷത്തിലെ ചൂട് കൂടി വരുന്നതോടെ ഇവ ഉരുകുകയും അതിൽനിന്നും മീഥേൽ വാതകം പുറത്ത് വരികയും ചെയ്യുന്നു.ആഗോളതാപനത്തിന് ഒരു കാരണമാകുന്നു ഇത്.ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡും ആഗോളതാപനത്തിൽ വലിയ പങ്കുണ്ട്. ചൂട് കൂടാൻ കാരണമാകുന്ന വാതകങ്ങളിൽ ഒന്നാണ് നൈട്രസ് ഓക്സൈഡ്.വർഷം തോറും ഈ വാതകത്തിന്റെ അളവും കൂടിവരുന്നു.ഇന്ധനങ്ങൾ കത്തിക്കുമ്പോൾ ഇത് പുറത്തുവരുന്നു. അമോണിയ അടങ്ങിയ വസ്തുക്കളുടെ ഉപയോഗവും നൈട്രസ് ഓക്സൈഡ് അന്തരീക്ഷത്തിലെത്താൻ കാരണമാകുന്നു.പുതിയ കണ്ടെത്തൽ പ്രകാരം അന്തരീക്ഷത്തിലെ നീരാവിയും ആഗോളതാപനത്തിന് ഒരു കാരണമാണ്.ഭൂമിയുടെ 70 ശതമാനവും ജലമാണ്.

earth

ഈ ജലത്തിൽ നിന്നും ഒരുപാട് നീരാവി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.മറ്റുള്ള വാതകങ്ങളെ പോലെ തന്നെ നീരാവിയും അന്തരീക്ഷത്തിൽ ചൂട് കൂടാൻ ഇങ്ങനെ കാരണമാകുന്നു.ഇങ്ങനെ അന്തരീക്ഷം ചൂട് കൂടുന്നതിന്റെ ഫലമായി നീരാവിയുടെ അളവും കൂടുന്നു.

ആഗോളതാപനത്തിന് കാരണമാകുന്ന മറ്റൊരു ഗുരുതര പ്രശ്നമാണ് ആസിഡ് മഴ.ആസിഡ് മഴയുടെ കാരണമായി പറയുന്നത് അന്തരീക്ഷത്തിലെ സൾഫർ ഡയോക്സൈഡ് ആണ്.പെട്രോളും കൽക്കരിയും കത്തിക്കുന്നതിന്റെ  ഫലമായാണ് സൾഫർ ഡയോക്സൈഡ് അന്തരീക്ഷത്തിൽ എത്തുന്നത്.നീരാവിയിലുള്ള ജലകണികകളുമായി കൂടിച്ചേർന്ന് ഇത്  സൾഫ്യൂരിക് ആസിഡ് ആയി മാറുന്നു.ഈ സൾഫ്യൂരിക് ആസിഡിൽ കുറെ ഭാഗം മഴയോട് ചേർന്ന് താഴേക്ക് വരുന്നു ഇതാണ് ആസിഡ് മഴ.മരങ്ങളും ചെടികളും നശിക്കാനും മത്സ്യങ്ങൾ ചത്തു പൊങ്ങാനും കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാനും ഈ ആസിഡ് മഴക്ക് കഴിയുന്നു.പ്രകൃതിയെ നശിപ്പിക്കുന്നതിൽ മനുഷ്യൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.മനുഷ്യൻ നിർമ്മിച്ച 'സി.എഫ്.സി' എന്നറിയപ്പെടുന്ന വാതകങ്ങൾ പല രീതിയിലും ആഗോളതാപനത്തിന് കാരണമാകുന്നു.ക്ലോറോ ഫ്ലൂറോ കാർബൺ സ് എന്നാണ് സി.എഫ്.സി യുടെ മുഴുവൻ പേര്.80 വർഷത്തിലേറെയായി ഇത് കണ്ടു പിടിച്ചിട്ടുണ്ട്.മനുഷ്യർക്ക് വളരെ ഉപകാരം ചെയ്യുന്നു എന്നായിരുന്നു ആളുകളുടെ മനസ്സിലുണ്ടായിരുന്നത്.വ്യവസായങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഇത് വളരെ നേട്ടമുണ്ടാക്കി.ഇത് എളുപ്പത്തിൽ മർദ്ദം ഉപയോഗിച്ച് ദ്രാവകമാക്കി മാറ്റാൻ സാധിക്കും.എയർകണ്ടീഷണറിലും റഫ്രിജറേറ്ററിലും ഇത് ഉപയോഗിക്കുന്നു.

fridge

പല ഉപയോഗങ്ങൾക്ക് പല നമ്പറിലുള്ള സി.എഫ്.സി ഇന്ന് നിലവിലുണ്ട്.ഫ്രിഡ്ജിലും എസിലും സി.എഫ്.സി ഉപയോഗിക്കുന്നു.അന്തരീക്ഷത്തിന് താഴെ ഇവർ ഉപകാരികളാണെങ്കിലും അന്തരീക്ഷത്തിന് മുകളിലെത്തുമ്പോൾ ഇവർ വില്ലന്മാരായി മാറുന്നു.മുകളിൽ എത്തുന്ന ഇവ സൂര്യപ്രകാശത്തിന്റെ ഫലമായി പ്രതിപ്രവർത്തനം നടക്കുകയും ഓസോൺ പാളിക്ക് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ നമുക്ക് വളരെ ദോഷകരമാണ്.ഇവയെ തടഞ്ഞുനിർത്തുന്നത് ഓസോൺ പാളിയാണ്.ഓസോൺ പാളിക്ക് ഇങ്ങനെ തകരാറുണ്ടായാൽ അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ഭൂമിയിലേക്ക് പതിക്കുകയും അത് വലിയ ദുരന്തത്തിന് കാരണമാകുകയും ചെയ്യും.നമുക്ക് ആവശ്യമായ അളവിൽ സൂര്യപ്രകാശം നിലനിർത്താൻ ഓസോൺപാളി സഹായിക്കുന്നു.അൻറാർട്ടിക്ക ധ്രുവത്തിന്  മുകളിലെ ഓസോൺ പാളിയിലെ വിള്ളൽ വളരെ ചർച്ചയായിരുന്നു.ആർട്ടിക്ക് ധ്രുവപ്രദേശത്ത് നടത്തിയ പരീക്ഷണത്തിൽ  അവിടെയുള്ള ഓസോൺ പാളിയുടെ കനം കുറഞ്ഞതായി കണ്ടെത്തി.

അന്തരീക്ഷത്തിൽ ചൂട് കൂടുന്നതിനും ഓസോൺ പാളിയിലെ വിള്ളലിനും സി.എഫ്.സി കാരണമായോ??

പുതിയ പഠനങ്ങൾ പ്രകാരം സി.എഫ്.സി കാർബൺഡൈഓക്സൈഡ് നേക്കാളും അപകടകാരി എന്നാണ് പറയുന്നത്.അന്തരീക്ഷത്തിൽ എല്ലായിടത്തും ഒരേ പോലെയല്ല ചൂട് കൂടുന്നത്.ഭൂമധ്യരേഖയോട് അടുത്ത് കിടക്കുന്ന പ്രദേശങ്ങളിൽ ചൂട് കൂടുതലും,ധ്രുവ പ്രദേശങ്ങളിൽ കുറവുമാണ് അനുഭവപ്പെടുന്നത്. സി.ഫ്.സി കളുടെ അളവ് അന്തരീക്ഷത്തിൽ കുറയ്ക്കാൻ വേണ്ടി അവയുടെ ഉപയോഗം കഴിയുന്നത്ര നിയന്ത്രിച്ചിരിക്കുന്നു.

ആഗോളതാപനത്തിന് അഗ്നിപർവ്വതവും ഒരു കാരണമാകുന്നുണ്ട്.അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ പുകയും പൊടിപടലങ്ങളും അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു.മുൻപുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ 20 ദശലക്ഷം ടൺ സൾഫർ ഡയോക്സൈഡ് അന്തരീക്ഷത്തിൽ എത്തി.ഗുരുതര പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.

ആഗോള താപനം ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു?

ആഗോളതാപനത്തിന്റെ ദുരന്തഫലങ്ങൾ കൂടുതൽ അനുഭവിക്കേണ്ടിവരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു.മിന്നൽ പ്രളയങ്ങൾ ജീവനും സ്വത്തും കവരുന്നു.ഹിമാലയത്തിലെ മഞ്ഞുരുകുന്നത്  താഴ്‌വരകളെ  വെള്ളത്തിനടിയിലാക്കും.ചില മേഖലകളിൽ കനത്ത മഴ പതിവായിരിക്കുന്നു.

ice melting

ലോകരാജ്യങ്ങൾക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ട് ആഗോളതാപനത്തിന്റെ കാര്യത്തിൽ.ചൈനയും ഇന്ത്യയും ആണ് ആഗോളതാപനത്തിന്റെ കാരണക്കാർ എന്ന് വികസിതരാജ്യങ്ങൾ അഭിപ്രായപ്പെടുന്നു.വികസിത രാജ്യങ്ങൾക്ക് സ്വന്തം രാജ്യത്തെ മലിനീകരണം പോലും കുറയ്ക്കാൻ കഴിയുന്നില്ലെന്ന് മറ്റുള്ളവർ കുറ്റപ്പെടുത്തുന്നു.ആഗോളതാപനത്തെ പ്രതിരോധിക്കാൻ ഇന്ത്യൻ ഗവൺമെൻറ് ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു.

ബയോഗ്യാസ്,സൗരോർജം,കാറ്റ് ഇങ്ങനെയുള്ള ഊർജ്ജത്തിന്റെ മറ്റ് ഉറവിടങ്ങളെ പരമാവധി ഉപയോഗിക്കുക.പൊതുഗതാഗതം മെച്ചപ്പെടുത്തുക. ചപ്പുചവറുകൾ നിർമ്മാർജ്ജനം ചെയ്യുക.ജലസ്രോതസ്സും ജലവിതരണവും മെച്ചപ്പെടുത്തുക.വനങ്ങൾ സംരക്ഷിക്കുക.ഹിമാലയത്തെ സംരക്ഷിക്കുക.കാർഷികമേഖലയിൽ ജൈവസാങ്കേതിക വിദ്യ വികസിപ്പിക്കുക.പ്രതിരോധ ശേഷിയുള്ള വിത്തുകൾ വികസിപ്പിക്കുക.പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുക.ഇതായിരുന്നു ഇന്ത്യ മുന്നോട്ടുവെച്ച നിർദേശങ്ങൾ.

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !