Endosulfan ( എൻഡോസൾഫാൻ )

0

 കീടനാശിനിയും മനുഷ്യനും 

മനുഷ്യൻ കഷ്ടപ്പെട്ട് കൃഷി ചെയ്യുന്നു.ഈ കൃഷി വിഭവങ്ങൾ തിന്നു തീർക്കാൻ വരുന്ന ജീവികളെയാണ് കീടങ്ങൾ എന്നു പറയുന്നത്.ഇവയെ ഒഴിവാക്കാതെ കൃഷി ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.അതിന് ഏറ്റവും എളുപ്പമാർഗമാണ് കീടനാശിനികൾ.

new Pesticides

വിവിധതരം കീടനാശിനികൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്.മാരകമായ വിഷം ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.കീടങ്ങളെ മാത്രം കൊല്ലുന്ന കീടനാശിനികൾ ഇല്ല എന്നതാണ് മറ്റൊരു വസ്തുത.എല്ലാ കീടനാശിനികളും കീടങ്ങൾക്ക് എന്ന പോലെ മനുഷ്യനും മൃഗങ്ങൾക്കും ഹാനികരമാണ്.കീടനാശിനികൾ എത്രത്തോളം അപകടകരമാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞുകഴിഞ്ഞു.പല രാജ്യങ്ങളിലും കീടനാശിനികൾ നിരോധിച്ചു കൊണ്ടിരിക്കുന്നു.മനുഷ്യന് ഹാനികരമായ കീടനാശിനികൾക്കെതിരെ പല സമരങ്ങളും ഇന്ന് നടന്ന് കൊണ്ടിരിക്കുന്നു.ഈയടുത്തു വരെ ഉപയോഗിച്ചിരുന്ന പല കീടനാശിനികളും അത്യധികം മാരകവിഷമുള്ളതായിരുന്നു.ഇന്ന് അതിനൊക്കെ നിരോധനമേർപ്പെടുത്തി കഴിഞ്ഞു.രാസവസ്തുക്കളിൽ ഏറ്റവും അപകടം പിടിച്ച വസ്തുക്കളായാണ് കീടനാശിനികളെ കാണുന്നത്.കീടങ്ങളെ നശിപ്പിക്കാൻ കീടനാശിനികൾ ഉപയോഗിക്കുമ്പോൾ കീടനാശിനികളിൽ ഒരു ഭാഗം വായു,വെള്ളം,ഭക്ഷണം എന്നിവ വഴി മനുഷ്യരിലേക്ക് എത്തുന്നു.ഇത് പല മാരക രോഗങ്ങൾക്കും കാരണമാകുന്നു.

Spreying Pesticides

ഒരു പ്രദേശത്തുള്ള വരെ മുഴുവൻ കീടനാശിനികൾ രോഗികളാക്കി മാറ്റുന്നു.കീടനാശിനികളെ നാല് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.അതിൻറെ വീര്യത്തിന്റെ കണക്കനുസരിച്ചാണ് ഈ തരം തിരിവ്.ഏറ്റവും വീര്യമുള്ള വിഭാഗമാണ് അത്യുഗ്രവിഷം.അവയ്ക്ക് പ്രത്യേക ലേബൽ ഉണ്ട്.ഡയമണ്ട് ആകൃതിയിലുള്ള അടയാളത്തിൽ മുകളിലത്തെ പകുതിയിൽ ചുവപ്പുനിറത്തിൽ തലയോട്ടിയും എല്ലുകളും താഴത്തെ പകുതിയിൽ ചുവപ്പുനിറവും ആണ്.അത്യുഗ്ര വിഷത്തേക്കാൾ കുറച്ച് വീര്യം കുറഞ്ഞ കീടനാശിനികളാണ് ഉഗ്ര വിഷങ്ങൾ.മൂന്നാമത്തെ വിഭാഗങ്ങളാണ് മിത വിഷങ്ങൾ.അവസാന വിഭാഗമാണ് നേരിയ വിഷം.ഇവയെ മനസ്സിലാക്കാൻ മറ്റ് പേരുകളും നൽകിയിട്ടുണ്ട്.ഉഗ്ര വിഷത്തിന്റെയും അത്യുഗ്രൻ വിഷത്തെയും ലേബലിൽ POISON എന്നും മിത വിഷത്തിന്റെ ലേബലിൽ DANGER എന്നും നേരിയ വിഷത്തിലെ ലേബലിൽ CAUTION എന്നും രേഖപ്പെടുത്തിയിരിക്കുന്നു.ഇത്രയും അപകടകരമായ വസ്തു ആയതിനാൽ രാസകീടനാശിനികളുടെ ഉൽപ്പാദനം,ഇറക്കുമതി,വിതരണം എന്നിവ നിയന്ത്രിക്കാനും,ഇതുമൂലം മനുഷ്യനുണ്ടാകുന്ന ദോഷം തടയാനും നിയമം ഉണ്ടാക്കിയിട്ടുണ്ട് 'ഇൻസെക്റ്റിസൈഡ്സ് ആക്റ്റ്' എന്നാണ് ഈ നിയമം അറിയപ്പെടുന്നത്. 

smoke Pesticide

അപകടകരമായ കീടനാശിനികളുടെ കൂട്ടത്തിൽ ഡി.ഡി.റ്റി ആണ് മുന്നിൽ. ഡൈ ക്ലോറോ ഡൈഫിനൈൽ ട്രൈ ക്ലോറോ ഈ തെയ്ൻ എന്നാണ് ഇതിൻറെ മുഴുവൻ പേര്.മനുഷ്യന് വലിയ ദോഷം ഉണ്ടാക്കിയ ഡി.റ്റി.റ്റി യുടെ തുടക്കം ഇങ്ങനെ ദുരന്തത്തിൽ ആയിരുന്നില്ല.ജർമൻ ശാസ്ത്രജ്ഞനായ സൈഡ്ലർ 1874 ൽ ഡി.റ്റി.റ്റി യെ ആദ്യമായി വേർതിരിച്ചു.സ്വിറ്റ്സർലാൻഡിലെ ഗവേഷകനായ പാൽ മുള്ളർ 1939 ൽ നടത്തിയ പരീക്ഷണം വിജയമായതോടെ ഡി.റ്റി.റ്റി യെ ലോകമറിഞ്ഞു.അന്നത്തെ മാരക രോഗങ്ങളായ മലേറിയ,മന്ത് തുടങ്ങിയവയുടെ രോഗാണുക്കളെ പരത്തുന്ന കൊതുകുകളെയും പ്ലേഗ് പരത്തുന്ന കീടങ്ങളെയും കൊല്ലാൻ ഡി.റ്റി.റ്റി ക്ക് കഴിയുമെന്ന് മുള്ളർ കണ്ടുപിടിച്ചു.വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഈ കണ്ടുപിടുത്തം വഴി മുള്ളറിന്റെ കയ്യിൽ എത്തി.രണ്ടാം ലോക മഹായുദ്ധം നടന്ന സമയത്ത് അത് യുദ്ധത്തിൽ പങ്കെടുക്കുന്നവർക്ക് മലേറിയ പിടിപെടാതിരിക്കാൻ വേണ്ടി ഡി.റ്റി.റ്റി വലിയതോതിൽ ഉപയോഗിച്ചിരുന്നു.പല വിളകൾക്കുള്ള കീടനാശിനിയായും ഡി.റ്റി.റ്റി ഉപയോഗിക്കാൻ തുടങ്ങി.1960 മുതൽ ഈ കീടനാശിനി വരുത്തുന്ന വിപത്തുകളെക്കുറിച്ച് ലോകം അറിയാൻ തുടങ്ങി.ഒരിക്കൽ നിർമിച്ച ഡി.റ്റി.റ്റി നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മണ്ണിൽ നശിക്കാതെ കിടക്കുമെന്നും അതു വെള്ളത്തിലൂടെ ചെടികളിലേക്കും അതുവഴി മനുഷ്യനിലേക്കും രോഗങ്ങൾ പടർത്തും.ഇത് തിരിച്ചറിഞ്ഞതോടെ പലരാജ്യങ്ങളും ഡി.റ്റി.റ്റി നിരോധിച്ചു.

സൈലൻസ് സ്പ്രിങ് 

കീടനാശിനികളെ കുറിച്ച് പല പുസ്തകങ്ങളിലും പുറത്തിറങ്ങിയിരുന്നു. ഡി.റ്റി.റ്റി ഉണ്ടാക്കുന്ന ദുരന്തങ്ങളെ കുറിച്ച് പറഞ്ഞ പുസ്തകമായിരുന്നു സൈലൻസ് സ്പ്രിങ്.1962 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം എഴുതിയത് അമേരിക്കൻ ഡോക്ടറായ റേച്ചൽ കാർസൺ ആണ്.പ്രകൃതി സ്നേഹികളുടെ ബൈബിൾ എന്നും ഈ പുസ്തകത്തെ വിശേഷിപ്പിച്ചിരുന്നു.ഈ പുസ്തകത്തിലെ ചില വരികൾ ഡി.റ്റി.റ്റി കെതിരെയുള്ള സമരങ്ങളിൽ മുദ്രാവാക്യമായി ഉയർന്നിരുന്നു.

എൻഡോസൾഫാൻ

ഈ കീടനാശിനിയുടെ ദുരന്തം വലിയ വാർത്തയായിരുന്നു.കേരളത്തിലെ കാസർഗോട് ജില്ലയിൽ ആണ് ഈ കീടനാശിനി ദുരന്തം വിതച്ചത്.എൻഡോസൾഫാൻ ഓർഗാനോ ക്ലോറിൻ കീടനാശിനി ആണ്.ഒരേസമയം ഉദര വിഷവും സ്പർശന വിഷവുമാണ്.പുകയുന്ന സ്വഭാവവും ഈ കീടനാശനിയുടെ വിവരണത്തിൽ പെടുന്നു.ചെടികളിലെ നീരൂറ്റി കുടിക്കുന്ന പ്രാണികൾ,പുഴുകൾ എന്നിവയെ നശിപ്പിക്കാൻ ആണ് ഈ കീടനാശിനി ഉപയോഗിച്ചത്.തേനീച്ച പോലുള്ള മിതപ്രാണികൾക്ക് ഇതുകൊണ്ട് ദോഷമില്ല.കശുമാവിലെ കീടത്തെ നശിപ്പിക്കാനാണ് കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ ഉപയോഗിച്ചത്.ഹെലികോപ്റ്റർ ഉപയോഗിച്ചായിരുന്നു എൻഡോസൾഫാൻ കശുമാവ് തോട്ടങ്ങളിൽ തെളിച്ചത്.ഇതിൻറെ ഫലമായി അന്തരീക്ഷമലിനീകരണം ഉണ്ടാവുകയും,ആ പ്രദേശത്തെ മൃഗങ്ങൾക്കും മനുഷ്യനും പലതരം രോഗങ്ങൾ പിടിപെടാനും തുടങ്ങി.കുട്ടികളിൽ ഇത് അംഗവൈകല്യവും ബുദ്ധി വൈകല്യത്തിനും കാരണമായി.മറ്റു ചിലർക്ക് അപസ്മാരവും ഹൃദ് രോഗവും ഉണ്ടായി.ശാസ്ത്രീയമായ പഠനത്തിലൂടെ ഇതിൻറെ കാരണം എൻഡോസൾഫാൻ ആണെന്ന് തെളിഞ്ഞു.നാലോളം ഗ്രാമങ്ങളെ ആണ് ഇത് ദുരിതത്തിൽ ആക്കിയത്.ഇതിന് കാരണമായ എൻഡോസൾഫാൻ പിന്നീട് നിരോധിച്ചു.

Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !