പുകമഞ്ഞ് ഇപ്പോൾ എല്ലായിടത്തും കണ്ടുതുടങ്ങിയിരിക്കുന്നു.
വൻദുരന്തത്തിന് കാരണമായ പുക മഞ്ഞുകൾ
ലണ്ടനിലെ പുകമഞ്ഞ്
പതിനേഴാം നൂറ്റാണ്ടിൽ ലണ്ടനിൽ വലിയ തീപിടിത്തമുണ്ടായി ' ഗ്രേറ്റ് ഫയർ ഓഫ് ലണ്ടൻ'.അതിനുശേഷംമറ്റൊരു ദുരന്തം കൂടി ലണ്ടനിൽ ഉണ്ടായി 'ദ ഗ്രേറ്റ് ലണ്ടൻ സ്മോക്ക്'. മാലിന്യങ്ങളും പൊടിപടലങ്ങളും നിറഞ്ഞ പുകമഞ്ഞ് അഞ്ച് ദിവസത്തിലധികം ലണ്ടൻ നഗരത്തിൽ തിങ്ങിനിറഞ്ഞിരുന്നു.പുകമഞ്ഞ് കാരണം ഒന്നും കാണാൻ പറ്റാത്ത സ്ഥിതിയായിരുന്നു.നാലായിരത്തിലധികം ആളുകളാണെന്ന് മരിച്ചത്. തേംസ് നദീതീരത്ത് കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി പുകമഞ്ഞ് രൂപപ്പെട്ടു.ആ പുകമഞ്ഞ് ലണ്ടൻ നഗരത്തിൽ വ്യാപിക്കാൻ തുടങ്ങി.
ആളുകൾ തണുത്ത് വിറക്കാൻ തുടങ്ങി.ചൂടിനു വേണ്ടി തീ കത്തിക്കാനും, നെരിപ്പോടുകൾ കത്തിക്കാനും തുടങ്ങി.അവർ കത്തിച്ച അതിൽ പലതിലും കൽക്കരി ഉണ്ടായിരുന്നു.ഇത് കറുത്ത പുക രൂപപ്പെടാൻ കാരണമായി.ഈ കറുത്ത പുക മൂടൽമഞ്ഞുമായി കൂടിക്കലർന്നു.വ്യവസായശാലകളിൽ നിന്നും പുറന്തള്ളിയ മാലിന്യ പുകയും മൂടൽമഞ്ഞുമായി കൂടിക്കലർന്നു.അതോടെ പ്രശ്നം ഗുരുതരമായി.കറുത്ത പൊടിപടലങ്ങൾ കൊണ്ട് നഗരം നിറഞ്ഞു.സൂര്യപ്രകാശം പോലും കടന്നു വരുന്നില്ല.തണുപ്പ് കൂടി വരുന്നു.മങ്ങിയ പ്രകാശത്തിൽ ഒന്നും കാണാൻ കഴിയുന്നില്ല.തണുത്ത് വിറച്ച് പലരും മരിച്ചു പോയി.ഈ അവസ്ഥ ദിവസങ്ങളോളം തുടർന്നു.കുറച് ദിവസത്തിനുശേഷം പുകമഞ്ഞ് അപ്രത്യക്ഷമായി.നാലായിരത്തിലധികം ആളുടെ ജീവനും കൊണ്ടാണ് പുകമഞ്ഞ് പോയത്.കാലാവസ്ഥാ മാറ്റം തന്നെയാണ് പുകമഞ്ഞ് രൂപപ്പെടാൻ കാരണമായത്.ഇങ്ങനെ പുകമഞ്ഞ് ഉണ്ടായപ്പോൾ തണുപ്പ് മാറാൻ അവർ കൽക്കരി കത്തിച്ചു.ഇതിൻറെ ഫലമായി അമിതമായ അളവിൽ സൾഫർ ഡൈ ഓക്സൈഡ് പുറത്തുവന്നു.വ്യവസായശാലകളിലെ മാലിന്യ പുകയും കൂടി ചേർന്നപ്പോൾ അത് വലിയ ദുരന്തമായി.ശ്വസനത്തെ തടസ്സപ്പെടുത്തുന്ന സൾഫർ ഡയോക്സൈഡ് അമിതമായി അന്തരീക്ഷത്തിൽ കലർന്നു.ഇത് പലരിലും ശ്വാസതടസ്സവും,ചുമയും ഉണ്ടാക്കി.പലരുടെ മരണത്തിനും ഇത് കാരണമായി.
അലൻ കോമീൽസൺ
ലണ്ടനിലെ പുകമഞ്ഞ് അനുഭവിച്ച ഒരു വിദ്യാർത്ഥിയായിരുന്നു അലൻ കോമീൽസൺ.അദ്ദേഹത്തിൻറെ അനുഭവം ഇതായിരുന്നു."ഞാൻ ലണ്ടനിൽ പഠിക്കുന്ന ഒരു വിദ്യാർഥിയായിരുന്നു.തെളിഞ്ഞ ആകാശമുള്ള ഒരു സാധാരണ ദിവസമായിരുന്നു അന്ന്.പക്ഷേ പതിവില്ലാത്ത ഒരു തണുത്ത കാറ്റ് കൂടിക്കൂടിവന്നു.ക്ലാസ് റൂമിൽ ഇരുന്ന് ഞാൻ വെറുതെ പുറത്തേക്ക് നോക്കി.ആകാശത്ത് ഒരു കറുത്ത വര.അത് ഏകദേശം തേംസ് നദിയുടെ മുകളിലായി വരും.ഞാൻ ഇതുവരെ ആകാശത്ത് ഇങ്ങനെ ഒരു വരെ കണ്ടിട്ടില്ല.അതിന് കറുപ്പുനിറവും കട്ടിയും കൂടിക്കൂടി വന്നു.ജനലിലൂടെ ആ പുക അകത്തേക്ക് കയറാൻ തുടങ്ങി.കൽക്കരിയുടെ മണമായിരുന്നു പുകയ്ക്ക്.
അന്ന് കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ ഒരു സിനിമയ്ക്ക് പോയി.സിനിമ തീയറ്ററിൽ എൻറെ പുറകിലെ സീറ്റിൽ ഇരുന്നവർ എഴുന്നേറ്റ് മുൻപിലെ സീറ്റിലേക്ക് പോയി.അവർക്ക് സിനിമ വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല എന്തോ ഒരു പുകമറ മുന്നിൽ ഉള്ളതുപോലെ.അടുത്ത ദിവസം പുകയുടെ അളവ് വളരെ കൂടുതലായി. ഉച്ചയായിട്ടും തെരുവുവിളക്കുകൾ പ്രകാശിച്ചു കൊണ്ടേയിരുന്നു.റോഡിൽ ചുരുക്കം ചില വാഹനങ്ങൾ മാത്രമാണ് ഓടിയിരുന്നത്.അവർ തന്നെ റോഡ് കാണാതെ വിഷമിച്ചു.ചില വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു.നഗരം നിശബ്ദമാക്കാൻ തുടങ്ങി.പുകയുടെ നിറം മാറി ഒരു മഞ്ഞ നിറമാകാൻ തുടങ്ങി.ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും,ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ വലിയ വേദനയും അനുഭവപ്പെടാൻ തുടങ്ങി. സൾഫ്യൂരിക് ആസിഡ് ആയിരുന്നു ഞങ്ങൾ ശ്വസിച്ചുകൊണ്ടിരിക്കുന്നത്.ഈ അവസ്ഥ യൊന്നും ശ്രദ്ധിക്കാതെ ചിലർ ബസ് ഓടിച്ചിരുന്നു.ബസ് ഡ്രൈവർ കയ്യിൽ വിളക്കും പിടിച്ച് റോഡിലിറങ്ങി ബസ്സിന് വഴി കാണിക്കും.സാവധാനം ഡ്രൈവർ ആ വഴിയിലൂടെ വാഹനം ഓടിക്കും.ഇതൊക്കെ നടക്കുന്നത് നട്ടുച്ചയ്ക്ക് ആയിരുന്നു.കാലാവസ്ഥാമാറ്റത്തിന്റെ അനന്തരഫലങ്ങൾ അന്ന് ഞങ്ങൾ അറിഞ്ഞു".
ലോസ് ആഞ്ചലസ് പുകയുന്നു
അമേരിക്കയിലെ ലോസ് ആഞ്ചലസിൽ അന്ന് സാധാരണ ദിവസമായിരുന്നു.റോഡുകളിൽ വാഹനങ്ങൾ തിങ്ങി നിറഞ്ഞു പോകുന്നു. തെരുവുകളിൽ ആളുകളുടെ തിരക്ക് കൂടുന്നു.പതിയെ പതിയെ അന്തരീക്ഷത്തിൽ മാറ്റം വരാൻ തുടങ്ങി. ചുറ്റും പുക വ്യാപിക്കുന്നു.ആളുകൾ പരിഭ്രാന്തരായി ഓടിനടക്കുന്നു.മൂടൽ മഞ്ഞായിരിക്കും അത് എന്നാണ് പലരും കരുതിയിരുന്നത്.മഞ്ഞുകാലങ്ങളിൽ ലോസ് ആഞ്ചലസിൽ മൂടൽമഞ്ഞ് അനുഭവപ്പെടാറുണ്ട്.പക്ഷേ അന്ന് വേനൽക്കാലം ആയിരുന്നു.നല്ല ചൂടും നല്ല സൂര്യപ്രകാശവും ഉണ്ടായിരുന്നു.അപ്പോഴേക്കും പുകയുടെ കട്ടി കൂടികൂടി വന്നു.
ചിലർക്ക് ശ്വാസംമുട്ടലും ശക്തമായ ചുമയും അനുഭവപ്പെട്ടു.ചിലർക്ക് കണ്ണിന് കാഴ്ച കുറയുന്ന പോലെയും,കണ്ണുകളിൽ പുകച്ചിലും അനുഭവിക്കേണ്ടിവന്നു.ഗതാഗതം പൂർണ്ണമായും നിലച്ചു.അന്തരീക്ഷത്തിൽ പുക ദിവസങ്ങളോളം നിറഞ്ഞുനിന്നു.പതിയെ പതിയെ പുകമഞ്ഞ് ഇല്ലാതായി തുടങ്ങി.പുക മഞ്ഞിന്റെ കാരണമന്വേഷിച്ച് ശാസ്ത്രജ്ഞൻ യാത്രകൾ തുടങ്ങി.അങ്ങനെ അവർ ആ കാരണം കണ്ടുപിടിച്ചു.വാഹനങ്ങളിൽ നിന്നുണ്ടായ പുകയാണ് അന്ന് അന്തരീക്ഷമലിനീകരണം ഉണ്ടാക്കിയത്.ഈ അന്തരീക്ഷ മലിനീകരണം കാരണമായിരുന്നു പുകമഞ്ഞ് ഉണ്ടായത്. 1944 ജൂലൈ 24 നാണ് ഇത് ഉണ്ടായത്.ഇതായിരുന്നു ലോസ് ആഞ്ചലസിലെ ആദ്യത്തെ പുകമഞ്ഞ് ദുരന്തം.പിന്നീട് പലതവണ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടു.അമേരിക്കയിലെ മലിനമായ പ്രദേശങ്ങളുടെ കണക്കെടുപ്പിൽ പലതവണ ലോസ് ആഞ്ചലസ് മുന്നിലെത്തി.പിന്നീട് ഗവൺമെൻറ് ശക്തമായ നടപടികൾ കൊണ്ടുവന്നു.അതോടെ ആ അവസ്ഥ മാറി.അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള പല പദ്ധതികളും ഗവൺമെൻറ് കൊണ്ടുവന്നു.
ഇന്തൊനേഷ്യയിലെ വിഷപുക
മാസങ്ങളോളം കൊടുംതണുപ്പും,കറുത്ത പുകയും ശ്വസിക്കുക.ഗ്രാമങ്ങളിലും നഗരങ്ങളിലും താമസിക്കുന്ന ചില സാധാരണക്കാർക്ക് ആണ് ഈ അനുഭവം ഉണ്ടായത്.ഈ കട്ടി പുക നേരിടേണ്ടിവന്നത് തെക്കു കിഴക്കൻ ഏഷ്യയിലെ 6 രാജ്യങ്ങൾക്കാണ്.ഈ പുകയുടെ കാരണമായി പറയുന്നത് 1997 ൽ ഇന്തൊനേഷ്യയിൽ ഉണ്ടായ കാട്ടുതീയാണ്.
ഇടയ്ക്കിടെ ഇന്തൊനേഷ്യയിൽ കാട്ടുതീ ഉണ്ടാകാറുണ്ടായിരുന്നു.എന്നാൽ 1997 ൽ ഉണ്ടായ കാട്ടുതീ അങ്ങനെയായിരുന്നില്ല.എത്രയൊക്കെ ശ്രമിച്ചിട്ടും കാട്ടു തീ അണയ്ക്കാൻ കഴിഞ്ഞിരുന്നില്ല.അവസാനം ഗവൺമെൻറ് അത് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു.എന്നാൽ പെട്ടെന്ന് തന്നെ കാട്ടുതീ പടർന്നു പിടിച്ചു. തീയുടെ ഫലമായുണ്ടായ കറുത്തപുക ഇന്തൊനേഷ്യയുടെ അതിരുകൾ കടന്നു.സിംഗപ്പൂർ,മലേഷ്യ,ഫിലിപ്പീൻസ്,തായ്‌ലൻഡ്, ബ്രൂണെ, പാപ്പുവ ന്യൂ- ഗിനിയ എന്നീ രാജ്യങ്ങളിലേക്ക് കറുത്തപുക പടർന്നു.തീപിടുത്തത്തിൽ കത്തിയത് പച്ചമരങ്ങൾ ആയിരുന്നു.അതിൻറെ ഫലമായി അന്തരീക്ഷത്തിൽ വിഷവാതകങ്ങൾ നിറഞ്ഞു.കാർബൺ മോണോക്സൈഡ്,സൾഫർ ഡയോക്സൈഡ്,നൈട്രജൻ ഓക്സൈഡ്,ഹൈഡ്രജൻ സൾഫൈഡ്,അമോണിയ തുടങ്ങിയവയായിരുന്നു ആ വാതകങ്ങൾ.ഇത് ശ്വസിച്ച് പലരും ആശുപത്രിയിലായിരുന്നു.പലർക്കും വീടിനുള്ളിൽ തന്നെ ഇരിക്കേണ്ടി വന്നു.അത്യാവശ്യഘട്ടങ്ങളിൽ പുറത്ത് ഇറങ്ങാൻ വേണ്ടി ഓക്സിജൻ മാസ്കുകൾ വിതരണം ചെയ്തു.ജക്കാർത്തയിൽ വിമാനം തകർന്നു വീണു.പുകപടലങ്ങൾ കാരണം പൈലറ്റിന് ഒന്നും കാണാൻ പറ്റാത്ത അവസ്ഥയായിരുന്നു.ആ അപകടത്തിൽ മരിച്ചത് 234 പേരാണ്.
ഓഫീസുകളും സ്കൂളുകളും അടച്ചു. മലേഷ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.കടലിൽ ഇറങ്ങുന്ന കപ്പലുകൾക്ക് പോലും കാഴ്ച അസാധ്യമായിരുന്നു.റോഡുകളിൽ തുടരെത്തുടരെ അപകടമുണ്ടായി.ഉച്ചയ്ക്ക് പോലും ലൈറ്റിട്ട് വാഹനമോടിക്കുന്ന ഗതികേടിലായി.പലരാജ്യങ്ങളും ഇന്തൊനീഷ്യയെ സഹായിക്കാൻ വന്നു.ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണയ്ക്കാനായി.അങ്ങനെ പുകയും നിന്നു.ഇന്തൊനീഷ്യയിൽ ഉണ്ടായ തീപിടുത്തം ആണെങ്കിലും അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചത് മറ്റ് രാജ്യങ്ങളാണ്.