Indian Climate ( ഇന്ത്യയിലെ കാലാവസ്ഥ )

0

ഇന്ത്യയിലെ കാലാവസ്ഥ

ഇന്ത്യയ്ക്കും ശക്തമായ കാലാവസ്ഥ മാറ്റത്തിന്റെ മുന്നറിയിപ്പുകൾ വന്നുതുടങ്ങി.ഇന്ത്യയിലെ നാല് പ്രമുഖ തീരദേശ നഗരങ്ങളിൽ കടൽ നിരപ്പ് ഉയർന്നു തുടങ്ങി.ചെന്നൈ,കൊൽക്കത്ത,മുംബൈ,സൂറത്ത് ഇവയാണ് ആ 4 നഗരങ്ങൾ.ആഗോളതാപനം തന്നെയാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.ഹിമാലയത്തിലെ മഞ്ഞ് ഒഴുകിത്തുടങ്ങി.

himalaya snow

ഭാവിയിൽ വടക്കൻ സംസ്ഥാനങ്ങളിൽ പലതും ജല ക്ഷാമം നേരിടും.ഡെറാഡൂണിൽ 1980 കളിലെ ആളുകൾ കൂളറും ഫാനും ഉപയോഗിക്കാറില്ല ആയിരുന്നു.ആ സമയങ്ങളിൽ അവിടെ നല്ല തണുപ്പായിരുന്നു.എന്നാൽ ഇന്ന് ഫാനും കൂളറും ഇല്ലാതെ അവിടെ ജീവിക്കാൻ പറ്റാത്ത സ്ഥിതി ആയിരിക്കുന്നു.

കാശ്മീരിന്റെ സോൻട് എന്ന വസന്തകാലം അപ്രത്യക്ഷമായിരിക്കുന്നു.മസൂറിയിൽ ഇപ്പോൾ മിന്നൽ പ്രളയം പതിവാണ്.ഹിമാചലിലെ കാലാവസ്ഥ ആകെ മാറി.ആപ്പിളിന്റെ ഉൽപാദനം കുറഞ്ഞു. 

apple

സിക്കിം കനത്ത മഴയെ അതിജീവിക്കാൻ പാടുപെടുന്നു.രാജസ്ഥാനിൽ മൂന്ന് നാല് മാസം കൊണ്ട് കിട്ടിയ മഴ ഇപ്പോൾ ഒന്ന് രണ്ട് ദിവസം കൊണ്ട് കിട്ടുന്നു.ആ കനത്ത മഴ മിന്നൽ പ്രളയത്തിലേക്ക് നയിക്കുന്നു.കാലാവസ്ഥാ മാറ്റം ഡാർജിലിങ്ങിലെ തേയിലയുടെ രുചി മാറ്റിയിരിക്കുന്നു.ഡൽഹിയിലെ മഞ്ഞുകാലം 1990 കളിൽ മൂന്നുമാസം ആയിരുന്നു. എന്നാൽ ഇന്ന് അത് ഏതാനും ആഴ്ചകൾ മാത്രമാണ്.ആന്ധ്രാപ്രദേശിൽ കഴിഞ്ഞ അഞ്ചു വർഷമായി കൊടുങ്കാറ്റുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്.ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായിരുന്നു അസമിലെ ചിറാപുഞ്ചി. ഇന്ന് അവിടെ വറ്റിവരണ്ടതും ചൂടുകൂടിയ പ്രദേശവുമായി തീർന്നിരിക്കുന്നു.മഹാരാഷ്ട്രയിലെ ചില സ്ഥലങ്ങളിൽ മിന്നൽ പ്രളയവും മറ്റു ചില സ്ഥലങ്ങളിൽ വരൾച്ചയും അനുഭവിച്ചുകൊണ്ടിരിക്കുന്നു

മിഷൻ 2050

1000000 ജീവൻ സംരക്ഷിക്കുക എന്നതാണ്  മിഷൻ 2050. ഓരോ വർഷവും 70 ലക്ഷത്തിലധികം ആളുകളാണ് വായുമലിനീകരണം കാരണം മരിക്കുന്നത്.2050 ഓടെ വായുമലിനീകരണം കുറച്ചാൽ പത്തുലക്ഷത്തിലധികം ആളുകളെ രക്ഷിക്കാൻ ആകുമെന്ന് വിശ്വസിക്കുന്നു.പാരീസ് ഉടമ്പടിയിലെ ഒരു റിപ്പോർട്ടാണ് ഈ ലക്ഷ്യം മുന്നോട്ടുവെച്ചത്.

Air Pollution

കാലാവസ്ഥാ മാറ്റത്തിന് ഇടയാക്കുന്ന സംഭവങ്ങൾ തന്നെയാണ് മനുഷ്യർക്കും ദുരന്തങ്ങൾ ഉണ്ടാകുന്നത്.ഫോസിൽ ഇന്ധനങ്ങൾ അനിയന്ത്രിതമായി കത്തിക്കുമ്പോൾ ഉണ്ടാവുന്ന വാതകങ്ങൾ ആഗോളതാപനത്തിനും വായു മലിനീകരണത്തിനും കാരണമാകുന്നു.മിഷൻ 2050 നെ വലിയ പ്രതീക്ഷയോടെ ലോകം കാത്തിരിക്കുന്നു.

കാലാവസ്ഥ മാറ്റം ഭക്ഷ്യസുരക്ഷയെ എങ്ങനെ ബാധിക്കുന്നു??

അന്തരീക്ഷ താപനിലയിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ ദുരന്തങ്ങൾക്ക് കാരണമാകാറുണ്ട്.ഇത് നമ്മുടെ ഭക്ഷ്യസുരക്ഷയെയും ബാധിക്കും.ഐ പി സി സി യുടെ പഠനങ്ങൾ പ്രകാരം ശീത കാലത്ത് ഇന്ത്യയിലെ അന്തരീക്ഷതാപനില 0.5 ഡിഗ്രി സെൽഷ്യസ് ഉയർന്നാൽ ഒരു ഹെക്ടറിൽ ഉണ്ടാക്കുന്ന ഗോതമ്പിന്റെ ഉൽപ്പാദനത്തിൽ 0.40 ടൺ ഇൽ അധികം കുറവ് വരുന്നു എന്ന് കരുതുന്നു.

Paddy

പ്രളയം വരൾച്ച ഉഷ്ണകാലം കനത്ത മഴ എന്നിവ കാർഷിക ഉൽപ്പാദനത്തെ വളരെ ദോഷമായി ബാധിച്ചിട്ടുണ്ട്.ഇന്ത്യയിലെ 50 ശതമാനത്തിലധികം ഭൂപ്രദേശങ്ങൾ കടുത്ത ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്.മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ 2013 ലെ വരൾച്ചയിൽ കർഷകരുടെ വരുമാനത്തിൽ 50 ശതമാനത്തിലധികം ഇടിവുണ്ടായി.ചില കർഷകർ കൃഷി നിർത്തി.ഇത് ഭക്ഷ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.ഭൗമാന്തരീക്ഷത്തിലെ താപനില 2 ഡിഗ്രി സെൽഷ്യസിൽ അധികം വർദ്ധിച്ചാൽ ഭൂമിയിലെ സസ്യ ജന്തുക്കളിൽ മൂന്നിലൊന്ന് നശിക്കും.പണ്ട് പല ജീവിവർഗങ്ങളും ഇതുപോലെയാണ് നശിച്ചത് എന്ന് കരുതപ്പെടുന്നു.മനുഷ്യൻറെ ഇടപെടലാണ് ഇതിനെല്ലാം കാരണമായി പറയുന്നത്.

അൻറാർട്ടിക്ക

ലോകത്തിലെതന്നെ ഏറ്റവും തണുപ്പേറിയ പ്രദേശങ്ങളിലൊന്നാണ് അൻറാർട്ടിക്ക.മഞ്ഞു മൂടി കിടക്കുന്ന ഈ പ്രദേശത്ത് വളരെ കുറച്ച് സൂര്യപ്രകാശം മാത്രമേ ഇവിടെ ലഭിക്കൂ.എന്നാൽ ഇവിടെയും വേഗത്തിൽ മഞ്ഞുരുകി തുടങ്ങി.

Snow melt

അൻറാർട്ടിക്ക മഞ്ഞ് ഉയരങ്ങളെ കുറിച്ചുള്ള പഠനങ്ങളുണ്ടായിരുന്നു.ഒഴുകുന്ന മഞ്ഞു പാളികൾക്കിടയിൽ ഉയർന്നുനിൽക്കുന്ന മഞ്ഞു കൂനകൾ ആണിവ.ഇവയും ഇന്ന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.ഇത്രയധികം മഞ്ഞുമൂടിയ പ്രദേശത്തെ മഞ്ഞ് ഉരുകിയാൽ അത് അത് മനുഷ്യൻറെ യും പല ജീവജാലങ്ങളുടെയും നിലനിൽപ്പിനു തന്നെ ഭീഷണി ആകും.

ഹിമാനി

കരയിലൂടെ സാവധാനം നീങ്ങുന്ന മഞ്ഞു പാളിയാണ് ഹിമാനി എന്നു പറയുന്നത്.മഞ്ഞുവീഴ്ച കൂടുതലുള്ള സ്ഥലങ്ങളിൽ മഞ്ഞുപാളികൾ ഒട്ടിച്ചേർന്ന് ഉയർന്ന സമ്മർദ്ദത്തിൽ കട്ട പിടിച്ചാണ് ഇവ രൂപപ്പെടുന്നത്.അങ്ങനെ കട്ടപിടിച്ച് ഒരുപാട് വലിപ്പം ആകുമ്പോൾ അത് തെന്നി നീങ്ങും.ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന നദികൾ ക്ക് ജലം നൽകുന്നത് ഈ ഹിമാനിയാണ്.

Big Glacier

വലിയ മഞ്ഞുകട്ടകളും ഇതോടൊപ്പം നീങ്ങിക്കൊണ്ടിരിക്കുന്നു.ഇങ്ങനെ വലിയ മഞ്ഞുകട്ടകൾ പെട്ടെന്ന് ഒരുക്കുന്നത് മിന്നൽ പ്രണയത്തിന് കാരണമാകുന്നു.ഇങ്ങനെ ഒരുപാട് ഹിമാനികൾ പെട്ടെന്ന് ഉരുകി പോയതായി റിപ്പോർട്ടുണ്ട്.

കുളു താഴ്‌വര 

ആപ്പിളിന്റെ സ്വന്തം നാടാണ് ഹിമാചലിലെ കുളു.കാലാവസ്ഥാമാറ്റം കാരണം ഈ വിശേഷണം പോകാൻ സാധ്യതയുണ്ട്.

apple plant

ഹിമാചലിൽ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്.എന്നാൽ ആപ്പിളിനെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം തണുത്ത പ്രദേശമാണ്.ആഗോളതാപനമാണ് ചൂട് കൂടാൻ കാരണം.2012 ൽ ഉണ്ടായ കൊടുങ്കാറ്റിൽ 190 കോടിയിലധികം രൂപയുടെ ആപ്പിളാണ് നശിച്ചു പോയത്.2017 ലെ കനത്ത മഴയിൽ 70 ശതമാനത്തിനടുത്ത് നഷ്ടം കണക്കാക്കി.കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടെ ദുരിതപൂർണ്ണമായ കൃഷിയാണ് നടക്കുന്നത്.ഇപ്പോൾ കർഷകർ കുളു ഉപേക്ഷിച്ച് ഉയർന്ന പ്രദേശങ്ങളായ ലഹാൽ,സ്പിറ്റി എന്നിവിടങ്ങളിലേക്ക് കൃഷി മാറ്റി തുടങ്ങി.ആപ്പിൾ കൃഷിക്ക് അനുയോജ്യമായ തണുത്ത പ്രദേശങ്ങൾ ആഗോളതാപനത്തിന്റെ ഫലമായി കുറഞ്ഞുതുടങ്ങി.

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !