Fire pollution and awareness ( തീപിടുത്തമലിനീകരണവും, ബോധവൽക്കരണവും )

0

 എങ്ങനെയാണ് ടെക്സാസിലെ തീപിടുത്തമുണ്ടായത്  

1947 ഏപ്രിൽ 16.രാവിലെ 9 മണി.അമേരിക്കയിലെ ടെക്സാസ് നഗരത്തിലെ തുറമുഖം.ഒരുപാട് കപ്പലുകൾ തുറമുഖത്ത് നങ്കൂരമിട്ടുണ്ട്.

ships

' ഗ്രാൻഡ് ക്യാംപ് ' എന്ന കപ്പൽ യൂറോപ്പിലേക്ക് പോകാൻ വേണ്ടി ഒരുങ്ങി നിൽക്കുകയാണ്.ഈ സമയം ആ കപ്പലിൽ ചെറിയൊരു തീപിടിത്തമുണ്ടായി.വൈകാതെ തീ പടർന്നു.നൈട്രജൻ അടങ്ങിയ ചരക്കുകൾ ഒരുപാടുണ്ടായിരുന്നു കപ്പലിൽ.ചുറ്റും കറുത്ത പുക പടർന്നു.ടെക്സാസ് നഗരത്തിലെ ഫയർ എഞ്ചിനുകൾ വേഗത്തിൽ തുറമുഖത്തേക്ക് വന്നു.ഫയർ ഡിപ്പാർട്ട്മെന്റിലെ മുഴുവൻ അംഗങ്ങളും തീയണയ്ക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്നു.പുകയുടെ നിറം ഓറഞ്ച് ആകാൻ തുടങ്ങി.വരാൻ പോകുന്ന ദുരന്തത്തിന്റെ സൂചനയായിരുന്നു അത്.ഒരുപാട് ആളുകൾ സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു.പെട്ടെന്ന് തന്നെ കപ്പൽ പൊട്ടിത്തെറിച്ചു.പുക ആകാശത്തേക്ക് ഉയർന്നു.500 മീറ്ററിലധികം ഉയരത്തിലേക്ക് പൊടിപടലങ്ങൾ പടർന്നു കഴിഞ്ഞിരുന്നു.ആ പൊട്ടിത്തെറിയുടെ ശബ്ദം ടെക്സാസ് സിറ്റിയെ നിശബ്ദമാക്കി.സമീപത്തെ പല കെട്ടിടങ്ങളിലേക്ക് ആ തീപടർന്നു.എണ്ണ ശുദ്ധീകരണശാലക്കും, രാസവസ്തു നിർമ്മാണശാലയിലേക്കും തീപിടിച്ചു.ചുറ്റുമുണ്ടായിരുന്ന പല കപ്പലിലേക്കും ആ തീപടർന്നു. 'ഹൈ ഫ്‌ളൈയർ' എന്ന കപ്പലിന് തീ പിടിച്ചതാണ് വലിയ ദുരന്തമായത്.സ്ഫോടന വസ്തുക്കളായിരുന്നു ആ കപ്പലിൽ സൂക്ഷിച്ചിരുന്നത്.ആ കപ്പലും പൊട്ടിത്തെറിച്ചു.ടെക്സാസിൽ മുഴുവൻ പുക പടർന്നു.

texas smok

കപ്പൽ തീപിടിച്ചത് അറിഞ്ഞ് അത് കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു.സ്കൂൾ കുട്ടികൾ മുതൽ മധ്യവയസ്കർ വരെ അതിലുണ്ടായിരുന്നു.ജനങ്ങളെ ഒഴിപ്പിക്കാനുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല.സ്ഫോടനവസ്തുക്കൾ കപ്പലിൽ ഉണ്ടെന്നറിഞ്ഞിട്ടും തീ അണയ്ക്കാൻ വന്നവർ ഒരു മുന്നറിയിപ്പും നൽകിയില്ല. കഠിനമായ ചൂടും ഉയർന്ന മർദ്ദവും അത് നൈട്രേറ്റുമായി കൂടിക്കലർന്ന് സ്ഫോടന ശേഷിയുള്ള വാതകം രൂപപ്പെട്ടു.സാധാരണക്കാരെയും,സ്കൂൾ കുട്ടികളെയും ഫയർഫോഴ്സ് ജീവനക്കാരെയും കൊന്നൊടുക്കി ആ കപ്പൽ പൊട്ടിത്തെറിച്ചു.ആ പൊട്ടിത്തെറിയിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ 2 കിലോമീറ്ററിലധികം ദൂരമുള്ള എണ്ണശുദ്ധീകരണശാലയുടെ മുകളിൽ പതിച്ചു.200 കിലോമീറ്റർ ദൂരത്തിൽ വരെ ആ സ്ഫോടനത്തിന്റെ ശബ്ദം കേൾക്കാമായിരുന്നു.ആ തീ പല ഭാഗങ്ങളിലേക്കും പടർന്നു.

texas city

ഒരാഴ്ച കഴിഞ്ഞിട്ടും തീ അണയ്ക്കാൻ കഴിഞ്ഞിരുന്നില്ല.ഒരു മാസത്തിലധികം കഴിഞ്ഞപ്പോഴാണ് കത്തിയ കെട്ടിടങ്ങളിൽ നിന്ന് ശവശരീരങ്ങൾ പുറത്തെടുത്തത്.ഈ മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധത്തിലായിരുന്നു.സ്ഫോടന വസ്തുക്കൾ നിറച്ച കപ്പൽ പൊട്ടിത്തെറിച്ചത് ആയിരുന്നു ഇങ്ങനെ തീ പടരാൻ ഉണ്ടായ കാരണം.

ടെക്സാസിൽ ഇടയ്ക്കിടെ ഇങ്ങനെ തീ പിടുത്തങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു.ചെറിയ തീപിടുത്തം മുതൽ വലിയ സ്ഫോടനങ്ങൾ വരെ പതിവായിരുന്നു.വ്യവസായശാലകൾ,വള നിർമാണഫാക്ടറികൾ,എണ്ണ നിർമ്മാണശാലകൾ,രാസവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറികൾ,ചരക്ക് കപ്പലുകൾ ഇതെല്ലാമായിരുന്നു ടെക്സാസിലെ ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നത്.ഇവിടങ്ങളിലെല്ലാം ചെറിയ രീതിയിൽ തീ പിടുത്തങ്ങൾ പതിവായിരുന്നു.അത് കാണാൻ അനേകമാളുകൾ എത്താറുണ്ടായിരുന്നു.തീപിടുത്തം ആസ്വദിക്കലായിരുന്നു അവിടുത്തെ ജനങ്ങളുടെ വിനോദം.

enjoying fire

തീപിടുത്തത്തെ തടുക്കാൻ വേണ്ട സുരക്ഷാ മാർഗ്ഗങ്ങൾ അവിടെ ഉണ്ടായിരുന്നില്ല.ടെക്സാസിലെ തുറമുഖത്ത് സ്ഫോടനമുണ്ടായത് 1947 ൽ ആണ്.തീരദേശ സംരക്ഷണ സേന ആണ് അന്ന് അതിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തത്. സ്ഫോടനത്തിൽ മരിച്ചവരുടെ ബന്ധുക്കളും, അന്ന് അപകടം പറ്റിയവരും തീരദേശ സംരക്ഷണ സേനയുടെ ആ ശ്രദ്ധയാണ് അപകടം ഉണ്ടാവാൻ കാരണം എന്ന് വാദിച്ചു.വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിലെ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തു.എന്നാൽ സുപ്രീംകോടതി ഇവരുടെ വാദം അംഗീകരിച്ചില്ല.നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കോടതി വിധിച്ചു.ഈ കോടതിവിധിയിൽ പലർക്കും എതിർപ്പുണ്ടായിരുന്നു.ദുരന്തത്തിന് എട്ടുവർഷത്തിനുശേഷം 1955 ൽ അമേരിക്കൻ ഗവൺമെൻറ് ടെക്സാസ് ദുരന്തത്തിൽ പരിക്കുപറ്റിയവർക്കും മരിച്ചവരുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു.

തീപിടുത്തമലിനീകരണവും, ബോധവൽക്കരണവും

വൻകിട വ്യവസായങ്ങളുടെ നാടാണ് ടെക്സാസ്.തീ പിടുത്തങ്ങൾ ഇവിടെ സ്ഥിരമായിരുന്നു.എണ്ണക്കമ്പനികൾ തീപിടിക്കുന്നത് പതിവുകാഴ്ചയായിരുന്നു.തീപിടുത്തം കാണാൻ അനവധി ആളുകൾ അവിടെ എത്തിച്ചേർന്നിരുന്നു.സ്കൂൾ കുട്ടികൾ മുതൽ വൃദ്ധർ വരെ ആ കൂട്ടത്തിൽ പെടുമായിരുന്നു.അവരുടെ വിനോദമായിരുന്നു തീ കത്തുന്നത് നോക്കിനിൽക്കുന്നത്.ഒരു സുരക്ഷയും ഇല്ലാതെയാണ് അവർ ഇതെല്ലാം നിരീക്ഷിച്ചു കൊണ്ടിരുന്നത്.എണ്ണക്കമ്പനികളും,രാസവസ്തു നിർമാണ ഫാക്ടറികളും ഒരു സുരക്ഷാ നടപടിയും പാലിച്ചിരുന്നില്ല.ഭൂരിഭാഗം ദിവസങ്ങളിലും ഏതെങ്കിലും ഒരു സ്ഥാപനത്തിന് തീ പിടിക്കുന്നത് പതിവുകാഴ്ചയായിരുന്നു.എന്നാൽ തുറമുഖത്ത് ഉണ്ടായ വലിയ സ്ഫോടനം കാര്യങ്ങൾ മാറ്റിമറിച്ചു.ഈ വലിയ ദുരന്ത തോടുകൂടി കപ്പലുകളിലും ഫാക്ടറികളിലും സുരക്ഷാ നിബന്ധന കർശനമാക്കി.

safty

ഇതേതുടർന്ന് ബോധവൽക്കരണ പരിപാടികളും ടെക്സാസിൽ നടന്നു.അതോടെ ജനങ്ങൾ കൂടുതൽ ബോധവാന്മാരായി.പിന്നീടുണ്ടായ തീപിടുത്തം കാണാൻ വന്നവരുടെ എണ്ണം വളരെ കുറഞ്ഞു.പക്ഷേ അന്ന് ഉണ്ടായ തുറമുഖ സ്ഫോടനം വലിയ ദുരന്തങ്ങളുടെ പട്ടികയിൽ ഇടം നേടി.ടെക്സാസിലെ ആളുടെ മനസ്സിൽ നീറുന്ന ഓർമ്മയായി ആ ദുരന്തം അവശേഷിക്കുന്നു. ടെക്സാസിൽ ആ ദുരന്തത്തിന്റെ സ്മാരകവും കാണാം.

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !