Families in the chemical world ( രാസലോകത്തെ കുടുംബങ്ങൾ )

0

 രാസവസ്തുക്കൾ

രാസവസ്തുക്കൾ ഇന്ന് നമ്മുടെ ജീവിതത്തിൻറെ ഭാഗമായി തീർന്നിരിക്കുന്നു.നാം ഇന്ന് ഉപയോഗിക്കുന്ന പല സാധനങ്ങളിലും രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.രാസവസ്തുക്കളുടെ കണക്കെടുത്താൽ അത് 60000 മുകളിൽ വരുമെന്ന് കരുതുന്നു. പ്ലാസ്റ്റിക് വസ്തുക്കൾ തുണി സാധനങ്ങൾ തുടങ്ങി നാം കഴിക്കുന്ന  കൃത്രിമ ആഹാരത്തിൽ നിറത്തിന് വേണ്ടി പോലും രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്.നമ്മുടെ ലോകത്തെ രാസലോകം  എന്ന് വിശേഷിപ്പിച്ചാലും അത് തെറ്റാവില്ല.നമ്മുടെ ജീവിതത്തിൽ അത്ര വലിയ സ്ഥാനമുണ്ട് രാസവസ്തുക്കൾക്ക്.സോപ്പു മുതൽ കീടനാശിനി വരെ അത് എത്തിനിൽക്കുന്നു.രാസവസ്തുക്കളുടെ നിർമ്മാണത്തിന് നിരവധി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്.

chemical factory

പുതുതായി രാസവസ്തുക്കൾ ഉണ്ടാക്കുകയും,ഉണ്ടാക്കിയ രാസവസ്തുക്കൾ ചില കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്യുന്നു.രാസവസ്തുക്കളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് പെട്രോളും കൽക്കരിയുമാണ്.കൽക്കരി ക്ഷാമത്തെ തുടർന്ന് രാസവസ്തുക്കളുടെ നിർമാണ പ്രവർത്തനം അനിശ്ചിതത്തിലായിരുന്നു.

രാസലോകത്തെ കുടുംബങ്ങൾ

രാസലോകത്ത് 2 കുടുംബങ്ങളുണ്ടെന്ന് പറയ്യുന്നു. ഒന്ന് അമ്ലകുടുംബത്തിലെ ആസിഡ്. രണ്ട് ക്ഷാരകുടുംബത്തിലെ ആൽക്കലി. ഇത് രണ്ടിനും ഒരുപാട് ഗുണവും ദോഷവുമുണ്ട്.

പലതരം ആസിഡുകൾ ഇന്ന് ലോകത്തുണ്ട്. വളരെ വീര്യം കൂടിയതും വീര്യം കുറഞ്ഞതും.

ആസിഡുകൾ മനുഷ്യ ശരീരത്തിൽ പൊള്ളലുണ്ടാക്കുന്നു. 

acid test

ലോഹങ്ങളെ ഉരുക്കാൻ വരെ ചില ആസിഡുകൾക്ക് കഴിയുന്നു. ഇത്തരം മാരക ശേഷിയുള്ള ആസിഡുകൾ വ്യവസായശാലകളിൽ ഉപയോഗിക്കുന്നുണ്ട്. ബാറ്ററി നിർമ്മാണത്തിനാണ് കൂടുതലായും ഇത്തരം ആസിഡുകൾ ഉപയോഗിക്കുന്നത്. സ്ഫോടക വസ്തുക്കളുടെ നിർമ്മാണത്തിലും ഇത് ഉപയോഗിക്കുന്നു.

ആൽക്കലി കുടുംബത്തിൽ വീര്യം കൂടിയവരും കുറഞ്ഞവരുമുണ്ട്.വീര്യംകൂടിയ വ പൊള്ളൽ ഏൽപ്പിക്കും.നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പലതിലും ആൽക്കലി അടങ്ങിയിട്ടുണ്ട്.സോപ്പ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ കാസ്റ്റിക് സോഡ ആൽക്കലി കുടുംബത്തിലെയാണ്. ഇത്തരം വീര്യമുള്ള ആൽക്കലികൾ ഗ്ലാസ് നിർമ്മാണത്തിലും ഉപയോഗിക്കുന്നു.ഫാക്ടറികളിൽ വേണ്ടത്ര സുരക്ഷയില്ലാതെ ഉപയോഗിക്കുമ്പോൾ അത് വലിയ ദുരന്തത്തിന് കാരണമാകുന്നു.ലോകത്തെ നടുക്കിയ അനേകം രാസദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്.അനേകം പേർ മരണപ്പെട്ടു. ചിലർ ഇന്നും അതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നു.

ഒരുപാട് ഉപകാരങ്ങൾ രാസവസ്തുക്കൾ കൊണ്ട് ഉണ്ട്.സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ലോകത്തെ നടുക്കിയ ദുരന്തങ്ങളിലേക്ക് ആയിരിക്കും അത് ചെന്നെത്തുക.ഒരേസമയം നായകനും വില്ലനും ആണ് രാസവസ്തുക്കൾ.

chemicals testing

ആധുനിക മരുന്നുകൾ പലതും നിർമ്മിക്കുന്നത് രാസപദാർഥങ്ങൾ കൊണ്ടാണ്.എന്നാൽ അനേകം അസുഖങ്ങൾക്ക് കാരണമാകുന്നതും ഈ രാസവസ്തുക്കൾ തന്നെ.രാസമാലിന്യങ്ങളും വിഷ വാതകങ്ങളും ചോരുന്നത് മൂലം അനേകം ആളുകൾ മരിക്കുന്നു.ലോകാരോഗ്യ സംഘടന ഇത്തരം ദുരന്തങ്ങൾ തടയാൻ നിരവധി മാർഗ്ഗരേഖകൾ പുറത്തിറക്കിയിരുന്നു.

പക്ഷേ ഇന്ന് പല ഫാക്ടറികളും വളരെ അപകടകരമായിരിക്കുന്നു.പരിസ്ഥിതി മലിനീകരണവും അന്തരീക്ഷമലിനീകരണവും വളരെ കൂടുതൽ ഉണ്ടാക്കാൻ ഇത്തരം ഫാക്ടറികൾക്കും അതിൽ നിന്നും വരുന്ന രാസമാലിന്യങ്ങൾക്കും കഴിയുന്നു.സാമ്പത്തിക പുരോഗതിയിൽ വ്യവസായശാലകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.എന്നാൽ ഈ വ്യവസായശാലകൾ ഉണ്ടാക്കുന്ന ദുരന്തത്തിനു മുമ്പിൽ മനുഷ്യൻ പലപ്പോഴും തലകുനിക്കേണ്ടി വന്നിട്ടുമുണ്ട്.ഈ രാസവസ്തുക്കൾ മണ്ണിനെയും ജലത്തെയും വായുവിനെയും വളരെ മലിനമാക്കുന്നു.

ഫാക്ടറികൾ മാത്രമാണോ ഇത്തരം ദുരന്തങ്ങൾക്ക് കാരണക്കാർ

വാഹനങ്ങളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്.

traffic jam

വാഹനങ്ങളുടെ പുകയിൽ നൂറുകണക്കിന് രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.കാർബൺ മോണോക്സൈഡ് ആണ് അതിലെ ഏറ്റവും അപകടകാരി.നിറമോ മണമോ ഇല്ലാത്തതിനാൽ ഇവയെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.

മലിനീകരണം ഉണ്ടാക്കുന്നതിൽ അതിൽ കീടനാശിനികൾ ഉണ്ടാക്കുന്ന പങ്കും ചെറുതല്ല.കാർഷികവിളകളെ രക്ഷിക്കാനാണ് കീടനാശിനികൾ ഉപയോഗിക്കുന്നത്. പക്ഷേ ഇത് മനുഷ്യർക്ക് ധാരാളം ദുരന്തങ്ങളാണ് ഉണ്ടാക്കുന്നത്. വ്യവസായ ശാലകൾ മാത്രമല്ല ആശുപത്രികളും രാസമലിനീകരണത്തിൽ വലിയ സംഭാവനകൾ നൽകുന്നു. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്കും രാസായുധങ്ങൾ ഉപയോഗിക്കുന്നുണ്ട്. ജീവിതത്തിൽ ഒരുപാട് സാഹചര്യങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നു. 


Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !