സ്മോഗ്
നിയന്ത്രിക്കാൻ പറ്റാത്ത രീതിയിൽ വായു മലിനീകരണത്തിന്റെ പ്രതിഫലനമാണ് സ്മോഗ് അഥവാ പുകമഞ്ഞ്.
മൂടൽ മഞ്ഞും പുകയും ചേർന്ന് സ്മോഗ് ഉണ്ടാകുന്നു.ഈ പേര് വരാനുണ്ടായ കാരണവും ഇതുതന്നെ.കാഴ്ചയെ തടസ്സപ്പെടുത്തുന്ന സ്മോഗ് സാധാരണയായി ഒരുപാട് വ്യവസായസ്ഥാപനങ്ങളുള്ള പ്രദേശത്താണ് കാണാറ്.ഇരുപതാം നൂറ്റാണ്ടിലെ മധ്യത്തിലായാണ് സ്മോഗ് എന്ന വാക്ക് രൂപപ്പെടുന്നത്.ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ആണ് സ്മോഗ് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
സൾഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകൾ,പുക,ഓസോൺ വാതകം,പൊടിപടലങ്ങൾ എന്നിവ ചേർന്നാണ് സ്മോഗ് രൂപപ്പെടുന്നത്.
ചെറിയ രീതിയിൽ സ്മോഗ് പലയിടങ്ങളിലും അനുഭവപ്പെടുന്നുണ്ടെങ്കിലും ഏറ്റവും വലിയ സ്മോഗ് 1952ൽ ലണ്ടൻ നഗരത്തലായിരുന്നു.ഈ പുകമഞ്ഞ് ബിഗ് സ്മോഗ് എന്നറിയപ്പെടുന്നു.അനിയന്ത്രിതമായി കൽക്കരി കത്തിച്ചതിനെ തുടർന്ന് ഉണ്ടായ ഈ ദുരന്തം അഞ്ച് ദിവസത്തിലധികം നീണ്ടുനിന്നു.മരണപ്പെട്ടവരുടെ കണക്ക് 12000 അധികമായിരുന്നു.കുറച്ചു മാസങ്ങൾ ലണ്ടനിൽ കൽക്കരി കത്തിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഈ സ്മോഗ് ആഗോളതലത്തിൽതന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു.ചുറ്റും പുക മൂടിയതിനാൽ ഒന്നും കാണാൻ പറ്റാത്ത അവസ്ഥയായിരുന്നു ലണ്ടൻ നിവാസികൾക്ക്.ഈ സ്മോഗ് കാരണം പല അസുഖങ്ങളും അവർക്ക് പിടിപെട്ടു.വിശ്വസിക്കാൻ തന്നെ അവർ ബുദ്ധിമുട്ടി.പലതരം ശ്വാസകോശരോഗങ്ങൾ അവർക്ക് നേരിടേണ്ടിവന്നു.
ജലത്തിൻറെ വില
ആഗോളതാപനം കാരണം കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്.ഈ മുന്നറിയിപ്പ് പല സംഘടനകളും ഇടയ്ക്കിടെ നൽകുന്നുണ്ട്.അന്തരീക്ഷവും ഭൂമിയും ചുട്ടുപൊള്ളുന്നതോടെ ദാഹജലം നൽകുന്ന ജലസ്രോതസ്സുകൾ വറ്റി വരളും.കോമിക് എന്ന ഇന്ത്യൻ ഗ്രാമത്തിൻറെ അവസ്ഥ മറ്റു പല ഗ്രാമങ്ങളെയും കാത്തിരിക്കുന്നു.ലോകത്തിലെതന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലൊന്നാണ് കോമിക്.ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‌വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഹിമാലയത്തിൽ നിന്നും മഞ്ഞുപാളികൾ ഉരുകി വരുന്ന ജലം.മനുഷ്യനിർമ്മിതമായ ചാലുകൾ വഴി ഒഴുകി ഈ ഗ്രാമത്തിൽ എത്തുന്നു.ഈ ജലമാണ് ആ ഗ്രാമത്തിലെ ജലസ്രോതസ്സ്. വീട്ടിവശ്യത്തിനും കൃഷിക്കും മറ്റുമായി ഈ വെള്ളത്തെയാണ് ആശ്രയിച്ചിരുന്നത്.എന്നാൽ ഇന്ന് ഈ വെള്ളച്ചാലുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
പല രാജ്യങ്ങളും ഇന്ന് കടുത്ത ജലക്ഷാമത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.ഈ മുന്നറിയിപ്പ് നൽകുന്നത് കേന്ദ്ര കാർഷിക ഗവേഷണ സ്ഥാപനമാണ്. 1950 ൽ 5000000 ലിറ്റർ ആയിരുന്ന ഇന്ത്യയിലെ ആളോഹരി ജലസമ്പത്ത് വരും വർഷങ്ങളിൽ 1500000 ലിറ്ററാകും.2025 ആകുമ്പോഴേക്കും ഇന്ത്യയിൽ ജലക്ഷാമം രൂക്ഷമാകും.
ഇന്ത്യയിലെ ജലസമ്പത്തിനെ 70 ശതമാനത്തിലധികവും കൃഷിക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്.ഇങ്ങനെ പോയാൽ പലരും കൃഷിയിൽ നിന്നും പിൻമാറുന്ന അവസ്ഥ വരും.കൃഷി കുറയുന്നതോടെ ആവശ്യ വസ്തുക്കൾ കിട്ടാതെ വരികയും.ലഭ്യമായ വസ്തുക്കൾക്ക് വില കൂടുകയും ചെയ്യും.അതോടെ ഒരുപാട് പേർ പട്ടിണിയിൽ ആകും.
ചൂട്
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി പലസ്ഥലങ്ങളിലും ചൂട് അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുകയാണ്.
പെട്ടെന്നുള്ള ഈ മാറ്റം ഉഷ്ണതരംഗങ്ങൾക്കും സൂര്യാഘാതത്തിനും കാരണമാകും.സൂര്യരശ്മികൾ നേരിട്ട് പതിക്കുന്ന ഭൂമധ്യരേഖാ പ്രദേശങ്ങളിൽ ചൂട് വളരെ കൂടുതലായിരിക്കും.ധ്രുവപ്രദേശങ്ങളിൽ ഭൂമധ്യരേഖ പ്രദേശങ്ങളേക്കാൾ ചൂട് കുറവായിരിക്കും.വളരെ ചൂടുകൂടിയ മേഖലകളിലാണ് ഉഷ്ണതരംഗത്തിന്റെ സാധ്യത വളരെ കൂടുന്നത്.അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവും ഉഷ്ണ തരംഗത്തിൽ പ്രധാന പങ്കുവഹിക്കുന്നു.അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് പെട്ടെന്ന് കൂടുമ്പോൾ അത് ഉഷ്ണ തരംഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.ഉഷ്ണതരംഗങ്ങളെ പ്രതിരോധിക്കാനുള്ള വഴിയായി പറയുന്നത് ഇളം നിറത്തിലുള്ള കട്ടികുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക എന്നതാണ്.ധാരാളം വെള്ളം കുടിക്കുക.
പ്രോട്ടീൻ കൂടിയതും മാംസം അധികമുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.ഉച്ച സമയങ്ങളിൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.പരമാവധി സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കുന്നത് കുറയ്ക്കുക.ഇതൊക്കെ സൂര്യാഘാതത്തിൽ നിന്നും രക്ഷ നേടാനുള്ള വഴികൾ ആണ്.വീടിനുള്ളിൽ കഴിയുമ്പോൾ പോലും നമ്മൾ വിയർത്ത് കുളിക്കുന്നു.സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.വേണ്ടിവന്നാൽ വൈദ്യസഹായം ആവശ്യപ്പെടുക.
ഹൈഡ്രോമെറ്റിരിയോളജിക്കൽ ദുരന്തങ്ങൾ
പ്രളയം വരൾച്ച കാട്ടുതീ ഉരുൾപൊട്ടൽ മലയിടിച്ചിൽ എന്നിവയാണ് ഹൈഡ്രോമെറ്റിരിയോളജിക്കൽ ദുരന്തങ്ങൾ.അനേകമാളുകൾക്ക് ജീവഹാനിയും വൻ സാമ്പത്തിക നഷ്ടങ്ങളും വരുത്തുന്ന ഇത്തരം ദുരന്തങ്ങൾ ഈയിടെയായി വളരെ വർദ്ധിച്ചിട്ടുണ്ട്.ദുരന്തനിവാരണ സേന മുന്നറിയിപ്പ് തന്നിട്ടുണ്ട്.1987 മുതൽ 1988 വരെ 195 ദുരന്തങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു.2000 മുതൽ 2006 വരെ റിപ്പോർട്ട് ചെയ്തത് 350 ൽ അധികം ആണ്. പെട്ടെന്നുള്ള ദുരന്തങ്ങളെനേരിടാൻ പ്രത്യേക സേനയെ ഏർപ്പാടാക്കുമെന്നും ഇന്ത്യൻ ഗവൺമെൻറ് ഉത്തരവിറക്കിയിരുന്നു.