Greenhouse Gases ഹരിതഗൃഹവാതകങ്ങൾ

0

ഹരിതഗൃഹവാതകങ്ങൾ

എന്താണ് ഹരിത ഗൃഹവാതകങ്ങൾ? 

അത് ആഗോളതാപനവുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു?

ആഗോളതാപനത്തിന് ഇടയാക്കുന്നവയാണ് ഹരിതഗൃഹവാതകങ്ങൾ.

നൈട്രസ് ഓക്സൈഡ്,കാർബൺ ഡയോക്സൈഡ്,ജലബാഷ്പം ഇവയൊക്കെ ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണങ്ങളാണ്.ചൂടിനെ തടഞ്ഞുനിർത്തുന്ന ഗ്രീൻഹൗസ് പോലെ അന്തരീക്ഷതാപനില നിലനിർത്തുന്നതിനാലാണ് ഈ പേരുവന്നത്.ഹരിതഗൃഹവാതകവും ഭൂമിയുടെ ചൂടുമായി നല്ല ബന്ധമുണ്ട്.ഇതുപോലെ അമ്പതിലധികം വാതകങ്ങൾ ഉണ്ട്. സൂര്യൻറെ ചൂടിനെ ഒരു കെണി പോലെ ഭൗമാന്തരീക്ഷത്തിൽ തടഞ്ഞുനിർത്തിയാണ് ഇവ ഭൂമിയുടെ ചൂട് കൂട്ടുന്നത്.ഈ പ്രതിഭാസത്തെ ഹരിതഗൃഹപ്രഭാവം എന്നു വിളിക്കുന്നു.ഭൂമിക്ക് ചൂട് നൽകുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹരിതഗൃഹവാതകങ്ങൾ നമുക്ക് ആവശ്യമാണ്.പക്ഷേ അവയുടെ അളവ് ക്രമാതീതമായി കൂടുന്നതാണ് പ്രശ്നം.ഹരിതഗൃഹ വാതകങ്ങളുടെ അളവ് വളരെയധികം കൂടുമ്പോൾ അത് ആഗോളതാപനം പോലുള്ള വലിയ പ്രശ്നത്തിലേക്ക് എത്തുന്നു.മിതമായ രീതിയിൽ വാതകങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്ന് ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്.

കാലാവസ്ഥ മാറ്റത്തിനു വഴിയൊരുക്കുന്ന മുഖ്യ കാരണങ്ങളിൽ ഒന്നാണ് ആഗോളതാപനം.കാലാവസ്ഥ മാറ്റത്തിനു പകരം പലരും ഇന്ന് ആഗോളതാപനം എന്ന പദമാണ് ഉപയോഗിക്കുന്നത്.ദീർഘമായ കാലയളവിലെ കാലാവസ്ഥ ശരാശരി താപനിലയേക്കാൾ ഉയർന്നു നിൽക്കുന്നതാണ് ആഗോളതാപനം എന്ന് പറയുന്നത്. 

Air Pollution

ഭൂമിയുടെ ചൂട് ക്രമാതീതമായി കൂടികൊണ്ടിരിക്കുന്ന അവസ്ഥ എന്ന് വളരെ ചുരുക്കി പറയാം.ഒരുപാട് വർഷം മുൻപ്തന്നെ താപനില ഉയർന്നിട്ടുണ്ട്.എന്നാൽ ഇന്ന് മനുഷ്യൻറെ പ്രവർത്തി മൂലം ഭൗമോപരിതലത്തിലെ ചൂട് ക്രമാതീതമായി കൂടുമ്പോൾ അതിനെ ആഗോളതാപനം എന്ന പദം ഉപയോഗിച്ച് പറയുന്നു.ഐ പി സി സിയുടെ റിപ്പോർട്ടനുസരിച്ച് ഇരുപതാം നൂറ്റാണ്ടിലെ പകുതിമുതൽ മനുഷ്യ പ്രവർത്തനങ്ങളാൽ ആഗോള താപനില ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ട്.അന്തരീക്ഷത്തിൽ ഉയർന്നതോതിൽ ഹരിതഗൃഹവാതകങ്ങൾ ഉയർന്നതാണ് ഇതിനൊരു കാരണമായി പറയുന്നത്.ഭൂമിയിൽ വൻ ദുരന്തങ്ങൾക്ക് ഇടയാക്കുന്ന ഉഷ്ണതരംഗം, സമുദ്രജലനിരപ്പ് വർധന,മരുഭൂമി വ്യാപനം ഇതെല്ലാം ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളാണ്.സമുദ്രനിരപ്പ് ഉയർന്നാൽ അനേകം തീരദേശങ്ങളും, ദ്വീപുകളും വെള്ളത്തിനടിയിലാകും.വെള്ളം കയറിയ മണ്ണിലെ ലവണാംശം വർദ്ധിക്കും.ഇത് വൻതോതിൽ കൃഷി നാശത്തിനും,ശുദ്ധജലം മലിനമാകാനും കാരണമാകും.

water pollution

കൃഷിനാശം ഭക്ഷ്യസുരക്ഷയെ അപകടത്തിലാകും.അനേകം കുടുംബങ്ങൾ പട്ടിണിയിൽ ആകും.

യാത്ര പോകുന്നവർ താമസിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലങ്ങളാണ് തീരപ്രദേശങ്ങൾ.പല പട്ടണങ്ങളും തീരപ്രദേശത്താണ് രൂപമെടുത്തിരിക്കുന്നത്. എന്നാൽ ഇന്ന് പല പട്ടണങ്ങളും കാലാവസ്ഥാമാറ്റത്തിന്റെ ഭാഗമായി പ്രളയഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.

Beautiful Sea

ആഗോളതാപനത്തിന്റെ ഫലമായി വലിയതോതിൽ മഞ്ഞുരുകുന്നത് മൂലം കടലിലെ ജലനിരപ്പും ഉയരുന്നു.ഇങ്ങനെ ജലനിരപ്പ് ഉയരുമ്പോൾ അത് പ്രളയം,ചുഴലിക്കാറ്റ് എന്നിവയുടെ തീവ്രത കൂട്ടുന്നു.ഇങ്ങനെ ജലനിരപ്പ് ഉയരുകയാണെങ്കിൽ ലോകത്തിലെ പല രാജ്യങ്ങളും വെള്ളത്തിനടിയിലാകും.സമുദ്രത്തിൻ അടുത്തുള്ള പട്ടണത്തിൽ ഉള്ളവർ ജാഗ്രതപാലിക്കണമെന്ന് ഐക്യരാഷ്ട്രസഭാ നിർദേശിച്ചിരുന്നു.

കാലാവസ്ഥാ മാറ്റത്തിന്റെ മറ്റൊരു രൂപമാണ് വലിയ തിരമാലകൾ.

Tsunami

ഇത്തരം തിരമാലകൾ പല ദ്വീപുകളും നാശത്തിനുകാരണമായിട്ടുണ്ട്.ലോകത്തിൽ തന്നെ എത്ര ദ്വീപുകൾ ഇങ്ങനെ നാശമായി പോയിട്ടുണ്ടെന്നുള്ള പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.വലിയ തിരമാലകൾ ആദ്യം ദ്വീപിന്റെ മണ്ണിനെ നശിപ്പിക്കും.മണ്ണിൻറെ ഘടന,മണ്ണിൻറെ ദൃഢത ഇതിനെയെല്ലാം സമുദ്രജലം നാശമാകും.മണ്ണിനെ സംരക്ഷിക്കുന്ന ചെടികളും,കണ്ടൽകാടുകളും വലിയ തിരമാലയിൽ  ഒലിച്ചു പോകും.പ്രളയജലത്തിൽ കടന്നുവരുന്ന മാലിന്യങ്ങൾ കൂടിയാകുമ്പോൾ ആ മണ്ണ് കൃഷിക്ക് ഉപയോഗശൂന്യമാകും.

Flood Intencity

അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ആൻറീസ് പർവതനിര കളുടെയും,ഹിമാലയത്തിന്റെയും ഉള്ളിലുള്ള മഞ്ഞുപാളികൾ വളരെ വേഗത്തിൽ ഉരുകുന്നതായി കണ്ടെത്തി.10000 വർഷങ്ങൾക്ക് ഇടയിലെ ഏറ്റവും വേഗത്തിൽ മഞ്ഞുരുകുന്നത് ആണ് ഇത് എന്ന് കണ്ടെത്തിയിരിക്കുന്നു.ഹിമാലയത്തിൻറെ അടിവാരത്തിൽലൂടെ ഒഴുകുന്ന നദികൾക്ക് ജലം നൽകുന്നത് ഹിമാലയമാണ്.ഇങ്ങനെ മഞ്ഞുരുകിയാൽ ആ നദികളിൽ മിന്നൽ പ്രളയം ഉണ്ടാവും.മഞ്ഞുപാളികൾ ഉരുകി ഇല്ലാതായാൽ നദികളും ഇല്ലാതാകും.നന്ദി ആശ്രയിക്കുന്ന അനേകം ആളുകൾ ദുരിതത്തിലാക്കും.

Drought

വെള്ളത്തിനു വേണ്ടി ദീർഘദൂരം അലയേണ്ട അവസ്ഥ അവരെയും കാത്തിരിക്കുന്നു.മഞ്ഞു പാളികൾ ഉരുകുന്നത് ആഗോളതലത്തിൽ ചർച്ച ചെയ്യേണ്ട വിഷയമാണ്.

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !