Different floods വ്യത്യസ്ത പ്രളയങ്ങൾ

0

 വ്യത്യസ്ത പ്രളയങ്ങൾ

നഗരങ്ങൾ വളരുമ്പോൾ പ്രളയവും പെരുകുകയാണ്.

Different floods


പ്രളയങ്ങളുടെ എണ്ണം കൂടാൻ കാരണമായി പറയുന്നത് ഭൂവിനിയോഗത്തിൽ ഉണ്ടായ മാറ്റം,കാലാവസ്ഥയിലുണ്ടായ മാറ്റവുമാണ്.പ്രളയങ്ങൾക്ക് ശക്തി കൂട്ടുന്നത് അശാസ്ത്രീയമായി വളർന്നുകൊണ്ടിരിക്കുന്ന നഗരങ്ങൾ ആണെന്ന് ചിലർ പറയുന്നു.പുഴകളേയും നദികളേയും ഞെരുക്കിയാണ് ഓരോ നഗരത്തെയും വികസനം നടന്നുകൊണ്ടിരിക്കുന്നത്.ഗ്രാമങ്ങളിൽ മരങ്ങളുടെ സ്ഥാനത്ത് നഗരങ്ങളിൽ കോൺക്രീറ്റ് കെട്ടിടങ്ങളാണ് തല ഉയർത്തി നിൽക്കുന്നത്.കെട്ടിടങ്ങളും വീടുകളും വലിയ മതിലുകൾ കെട്ടി തിരിച്ചിട്ടുമുണ്ടാകും.മഴവെള്ളം ജലാശയങ്ങളിലേക്ക് ഒഴുകിപ്പോകാനുള്ള വഴികളെ ഇത് തടസ്സപ്പെടുത്തുന്നു.പ്ലാസ്റ്റിക്കിനെ അമിത ഉപയോഗം മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാതെ ഇരിക്കുകയും ചെയ്യുന്നു.കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിലുണ്ടായ പ്രളയത്തിൽ നഗരങ്ങൾ വെള്ളത്തിൽ ആയതിന് ഒരു പ്രധാന കാരണം ഇതായിരുന്നു. ഇന്ന് വീടുവയ്ക്കുമ്പോൾ മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാൻ വേണ്ട വഴികൾ നോക്കണമെന്ന് നോക്കണമെന്ന് പല പരിസ്ഥിതി സംഘടനകളും ആവശ്യപ്പെടുന്നു 

ചൂടിലും മഴയിലും ഉണ്ടാകുന്ന വലിയ വ്യത്യാസം മൂലം ഇന്ത്യയിലെ 600 ദശലക്ഷം ജനങ്ങളെ ദുരിതത്തിൽ ആകുമെന്ന് 2018 ൽ  ലോകബാങ്ക് മുന്നറിയിപ്പു നൽകിയിരുന്നു.പറഞ്ഞപോലെ തന്നെ 2018 ഇന്ത്യക്ക് ദുരിതവും വളരെ ക്രൂരവുമായ വർഷവും ആയിരുന്നു.മാനസികമായും, ശാരീരികമായും, സാമ്പത്തികമായും തകർന്നുപോയി.കാലാവസ്ഥയുടെ ഭീകര ഭാവങ്ങൾ അന്ന് ഇന്ത്യയിലെ ജനങ്ങൾ കണ്ടു.പ്രകൃതിയുടെ മുൻപിലെ മനുഷ്യൻറെ നിസ്സഹായാവസ്ഥ കുറെ ക്യാമറാമാൻന്മാർ പകർത്തിയിരുന്നു.മഹാ പ്രളയങ്ങളുടെ തുടക്കമായിരുന്നു 2018.
വർഷത്തിൽ 25 സെൻറീമീറ്റർ താഴെ മഴ കിട്ടുന്ന പ്രദേശങ്ങളെയാണ് പൊതുവേ മരുഭൂമികൾ എന്ന് വിശേഷിപ്പിക്കാറ്.

deserts


വളരെ അപൂർവ്വമായി മാത്രമേ ഈ പ്രദേശങ്ങളിൽ മഴ പെയ്യൂ.വർഷത്തിൽ തന്നെ ഒന്നോ രണ്ടോ തവണ മഴപെയ്താൽ ആയി. എന്നാൽ പതിവിനു വിപരീതമായി മരുഭൂമികളിലും പ്രളയം ഉണ്ടാകുന്ന അവസ്ഥയാണിപ്പോൾ.2018 ജൂലൈയിൽ പെയ്ത തീവ്ര മഴയിൽ ഗുജറാത്തിലെയും, രാജസ്ഥാനിലെയും മരുഭൂമികളിൽ വലിയ വെള്ളപ്പൊക്കമുണ്ടായി.നൂറുകണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു.ഒരുപാട് പേർക്ക് പാർപ്പിടം നഷ്ടപ്പെട്ടു.ചിലർ അനാഥരായി.ജീവിച്ചിരിക്കുന്നവർ ഇപ്പോഴും ഇതിൻറെ അനന്തരഫലങ്ങൾ അനുഭവിച്ചു കൊണ്ട് ജീവിക്കുന്നു.തീവ്ര കാലാവസ്ഥാവ്യതിയാനങ്ങൾ ഉണ്ടാക്കുന്ന വലിയ ദുരിതത്തിലേക്ക് ഇതും ചേർക്കപ്പെടുന്നു.ഇതിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ ഉടനെ നടത്തുമെന്നും പറയുന്നു.ഇസ്രയേലിലെ മരുഭൂമിയിലും ഇതുപോലെയുള്ള വെള്ളപ്പൊക്കങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

Deserts Flood


ഒരു മനുഷ്യൻ ആ ആയുസിൽ ഉണ്ടാക്കിയ മുഴുവൻ സമ്പാദ്യവും നഷ്ടമാകാൻ ഒരു പ്രളയം മാത്രം മതി.പ്രളയത്തിൻറെ ഭീകരത ഇന്ന് ലോകത്തിൽ എല്ലാവർക്കും നന്നായി അറിയാം.2018-19 കൊല്ലങ്ങളിലെ പ്രളയങ്ങൾ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവനും, സ്വത്തും, സമ്പത്തും നഷ്ടപ്പെടുത്തി. ഒരു വലിയ സമൂഹത്തിൻറെ സാമ്പത്തികഭദ്രത തകർക്കാൻ ഒരു പ്രളയത്തിനു സാധിക്കും.ഓരോ വർഷവും മിന്നൽ പ്രളയവും, പ്രളയവും വരുത്തുന്ന നഷ്ടത്തിന് കണക്ക് ഐക്യരാഷ്ട്രസഭ പുറത്തുവിട്ടിരുന്നു.7 ലക്ഷം കോടിക്ക് മുകളിൽ എന്നായിരുന്നു ആ കണക്ക്.പ്രളയത്തിൻറെ ദുരന്ത തീവ്രത കൂട്ടുന്ന കാരണങ്ങളിൽ വനനശീകരണവും,നഗരവൽക്കരണവും മുൻപന്തിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.യൂറോപ്പിൽ നടത്തിയ പഠനങ്ങളിൽ അവിടെയുണ്ടാകുന്ന മിന്നൽ പ്രളയങ്ങളും, ആഗോളതാപനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നുണ്ട്.ഈ പഠനത്തിൽ യൂറോപ്പിലെ നദികളെ കുറിച്ചും അവർ നിരീക്ഷിച്ചിരുന്നു.രണ്ടായിരത്തിനുശേഷം വളരെ വേഗത്തിലാണ് മഞ്ഞുരുകുന്നത് എന്നും അവർ കണ്ടെത്തി.

Globel warming


യൂറോപ്പിലെ പ്രളയങ്ങൾക്ക് ഇതും ഒരു വലിയ കാരണമാണ്.പോർച്ചുഗലും, ഇംഗ്ലണ്ടിലും ഇതുപോലുള്ള മിന്നൽ പ്രളയങ്ങൾ ഉണ്ടാക്കുന്നുണ്ട്.അറ്റ്ലാൻറിക് തീരത്തും മെഡിറ്ററേനിയൻ തീരത്തും തുടരെത്തുടരെ മിന്നൽ പ്രളയങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.ശക്തമായ കാറ്റും ഒപ്പം ഉണ്ടാകാറുണ്ട്.ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴയെ ത്തിക്കുന്ന കാറ്റിനെ വെസ്റ്റേൺ ഡിസ്റ്റർബൻസ് എന്നു പറയുന്നു.മെഡിറ്ററേനിയൻ ഭാഗത്തുനിന്ന് ഇത് ഉത്ഭവിക്കുന്നു.ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്തെ കൃഷിയെയും, വിളവെടുപ്പിനും ഈ കാറ്റ് സ്വാധീനിക്കാറുണ്ട്.

ഇടിമഴ

ലോകത്തിൻറെ പല ഭാഗത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ് ഇടിമഴ അഥവാ തണ്ടർ സ്റ്റോം.

Thunderstorm

ആഗോളതാപനത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത് എന്ന് കരുതപ്പെടുന്നു.ശബ്ദത്തോടുകൂടി ഇടിമിന്നലും ശക്തമായ മഴയുമാണിത്.സ്തംഭരൂപത്തിൽ കുത്തനെ കിലോമീറ്ററുകളോളം ഉയരത്തിൽ ആകാശത്ത് കാണപ്പെടുന്ന കനത്തമഴമേഘങ്ങൾ ഇടിമഴയായി പെയ്യുന്നു.ഉഷ്ണമേഖല പ്രദേശത്താണ് ഇത് കൂടുതലായും സംഭവിക്കാറ്.2018 ന്റെ പകുതിയോടെ നാല്പതിലധികം തണ്ടർ സ്റ്റോ മുകൾ ഇന്ത്യയിൽ എത്തുകയുണ്ടായി.അതിതീവ്ര തണ്ടർ സ്റ്റോമുകൾ അടുത്തകാലത്തായി വളരെ വർധിച്ചത് ആഗോളതാപനത്തിന്റെ പ്രത്യാഘാതമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Big Thunderstorm

Thunderstorm

ഭൗമാന്തരീക്ഷത്തിലെ തണുത്ത വായുവിന്ടെയും ചൂട് വായുവിന്ടെയും താപനിലയിലുള്ള വ്യത്യാസമാണ് തണ്ടർസ്റ്റോമുകൾ സൃഷ്ടിക്കുന്നത്.ആഗോളതാപനം മൂലം അന്തരീക്ഷ താപനില വൻതോതിൽ ഉയരുന്നത് ഈ പ്രക്രിയയുടെ വേഗം കൂടുന്നു.സൂര്യനിൽ നിന്നുള്ള താപ വികിരണങ്ങളേറ്റ് ഭൗമോപരിതലം ചൂടുപിടിക്കുന്നു.ഉപരിതലം ചൂടുപിടിക്കുന്ന തോടെ അതിനോടു ചേർന്നു കിടക്കുന്ന വായുവും ചൂടുപിടിച്ച് അന്തരീക്ഷത്തിലേക്ക് ഉയരുന്നു.ഈ ഉയരുന്ന വായുവിൽ ഭൂമിയിലെ മണ്ണും പൊടിയുമൊക്കെ കലർന്നിരിക്കും. ചൂടു വായു ഉയരുമ്പോൾ ഉണ്ടാകുന്ന വിടവിലേക്ക് സമീപത്തെ തണുത്ത വായു പ്രവഹിക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി ഭൗമോപരിതലത്തിലെ ചൂട് കൂടുന്നതോടെ  അന്തരീക്ഷത്തിലേക്ക് ഉയരുന്ന ചൂടുവായുവിന്റെ അളവും കൂടും. ഇതു മൂലമുണ്ടാക്കുന്ന വിടവിലേക്ക് ഒഴുകുന്ന തണുത്ത വായുവിന്റെ അളവ് കൂടാൻ കാരണമാകുന്നു.ഈ തണുത്ത വായുവിനെ ഒഴുക്കിനെ ആണ് പടിഞ്ഞാറൻ വിക്ഷോഭണം അഥവാ 'വെസ്റ്റേൺ ഡിസ്റ്റർബൻസ്' എന്ന് വിളിക്കുന്നത്.ഏഷ്യയും യൂറോപ്പും ചേരുന്ന ഭാഗത്തെ ജലസ്രോതസ്സുകളിൽ നിന്നും ബംഗാൾ ഉൾക്കടലിൽനിന്നുമൊക്കെ തണുത്ത വായു പ്രവഹിക്കുന്നുണ്ട്.മുകളിലേക്കുയരുന്ന ചൂടുവായു തണുത്തുറഞ്ഞ് മേഘങ്ങളായി മാറുന്നു.ഈ മേഘങ്ങളാണ് തണ്ടർ സ്റ്റോം മുകളായി പെയ്ത് ഇറങ്ങുന്നത്.അതിശക്തമായ മഴ കുറഞ്ഞ സമയംകൊണ്ട് പെയ്യുന്നതിനാൽ ഇടി മഴകൾ പ്രളയത്തിനും കാരണമാകുന്നു.പ്ര ളയത്തിൻറെ ദുരന്ത തീവ്രത കൂട്ടുന്നതിന് ഇടിമഴകൾ കാരണമാകാറുണ്ട്. 

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !