The reason I started this blog ഈ ബ്ലോഗ് തുടങ്ങാൻ ഉണ്ടായ കാരണം

0

 The reason I started this blog

The incident happened a few months before covid came.  My room is at the back of the house.  The large flour of the next house provided good air and shade to my room.  The flour was at least 35 years old. 

flour

 Although the flour is at home on the other side, we eat most of the mangoes and mangoes.  It happened all of a sudden.  My neighbors sold the land and house and went abroad.  When I came home from college one day, my neighbors' house was in ruins.  The workers pick up the pieces of flour that helped shade my room and get into the lorry. 

pieces of flour

 I did not feel anything special that day.  It felt like someone was cutting down a tree.  But that feeling was short-lived.  When the dough was there before, there was no need to even put the fan on.But today I put the fan on at full speed and I'm sweating.

sweating

I came to a decision and put the AC in the room.  Daddy gave me the money

1 ton Blue Star AC ₹ 30000

AC is used only at night.  Go to work in the morning and get used to the night.  Two months later, the current bill came.  The current bill came to double the normal incoming bill.  Then Daddy's warning came.

If you use AC anymore, you will pay for it or I will not pay. I realized the reality that I could no longer use AC.  I remember one of those old days.  Good wind, shade, mango and mango from the mango were priceless then.  

mango

Today I know the value of that flour.This is the situation when a flour is cut.  How many trees do we cut down?  Understand the value of the tree. Try not to ruin the gift of God.


ഞാൻ ഈ ബ്ലോഗ് തുടങ്ങാൻ ഉണ്ടായ കാരണം

കോവിഡ് വരുന്നതിന് കുറച്ച്  മാസം മുൻപ് ഉണ്ടായ സംഭവം. വീടിന് പുറകിൽ ആയാണ് എൻ്റെ മുറി. അടുത്ത വീട്ടിലെ വലിയ മാവ്  എൻെറ മുറിക്ക് നല്ല കാറ്റും, തണലും നൽകി പോന്നിരുന്നു. 

mango tree

എൻറെ അച്ഛൻറെ ചെറുപ്പത്തിൽ ആരോ നട്ട മാവ് ആയിരുന്നു അത്. കുറഞ്ഞത് 35 വർഷത്തിനു മുകളിൽ പ്രായം ആയി നെഞ്ചുംവിരിച്ച് ആ മാവ് തലയുയർത്തി നിന്നിരുന്നു. മാവ് അപ്പുറത്തെ വീട്ടിൽ ആണെങ്കിലും ഭൂരിഭാഗം മാങ്ങയും, മാമ്പഴവും ഞങ്ങളാണ് തിന്നാറ്. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. ആ സ്ഥലവും വീടും വിറ്റ് എന്റെ അയൽക്കാർ വിദേശത്തേക്ക് പോയി. ഞാൻ ഒരു ദിവസം കോളേജിൽ നിന്നും വന്നപ്പോൾ എന്റെ അയൽക്കാരുടെ വീട് ഇടിച്ചു പൊളിച്ചു കിടക്കുന്നു. എന്റെ മുറിക്ക് തണൽ തന്ന് സഹായിച്ച മാവിന്റെ കഷണങ്ങൾ പണിക്കാർ എടുത്ത് ലോറിയിൽ കയറുന്നു. 

tree cutting

tree cutting machine

അന്ന് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഏതോ ഒരു മരം ആരോ വെട്ടി കൊണ്ടുപോകുന്നു അത്രമാത്രമേ അന്ന് തോന്നിയുള്ളൂ. പക്ഷേ ആ തോന്നലിന് ആയുസ്സ് വളരെ കുറവായിരുന്നു. അടുത്ത ചൂടുകാലം വന്നു. മുൻപ് മാവുണ്ടായിരുന്നു സമയത്ത് ഫാനിന്റെ സ്പീഡ് വളരെ കുറവില്ലായിരുന്നു ഇടാറ്. ഇപ്പൊ ഫുൾ സ്പീഡിൽ ഇട്ടിട്ടും വിയർത്തൊഴുകുന്നു.

sweat

പതിയെ ഞാൻ ഒരു തീരുമാനത്തിലെത്തി റൂമിൽ എസി വെക്കാം. ഡാഡിയുടെ കയ്യും കാലും പിടിച്ച് ഒടുവിൽ ഞാൻ അത് നേടി.

1 ടൺ ബ്ലൂ സ്റ്റാർ എസി ₹ 30000

 എസി രാത്രിയിൽ മാത്രമാണ് ഉപയോഗിക്കാറ്. രാവിലെ ജോലിക്ക് പോകും രാത്രി എസി ഇടും. രണ്ടുമാസം കഴിഞ്ഞപ്പോൾ കറണ്ട് ബില്ല് വന്നു. സാധാരണ വരുന്ന ബില്ലിനെ ഇരട്ടി കരണ്ട് ബില്ല് വന്നു. അപ്പോ തന്നെ ഡാഡിയുടെ മുന്നറിയിപ്പും വന്നു. ഇനി എസി ഇടുന്ന ഉണ്ടെങ്കിൽ അതിന്റെ പൈസ നീ കൊടുത്തോ. ഇനി  എസി ഉപയോഗിക്കാൻ പറ്റില്ല എന്ന് യാഥാർത്ഥ്യം ഞാൻ തിരിച്ചറിഞ്ഞു. ഞാൻ പഴയ കാലം ഒന്ന് ഓർത്തുപോയി. മാവിൽ നിന്ന് നല്ല കാറ്റ്, തണൽ, മാങ്ങ, മാമ്പഴം അന്ന് ഒരു വിലയും ഇല്ലായിരുന്നു. ഇന്ന് ഞാൻ അറിയുന്നു ആ മാവിന്റെ വില.

mangos

ഒരു മാവ് വെട്ടിയപ്പോൾ ഉണ്ടായ അവസ്ഥയാണ് ഇപ്പൊ പറഞ്ഞത്. നമ്മൾ എത്ര മരങ്ങൾ വെട്ടി കളയുന്നു. തിരിച്ചറിയുക

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !