Sun and weather സൂര്യനും കാലാവസ്ഥയും

0

 കടൽ നിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നു! കരുതിയിരിക്കുക,

 ലോകം നേരിടുന്ന  ഏറ്റവും വലിയ വെല്ലുവിളിയാണ് കാലാവസ്ഥാമാറ്റം.

Flood

 

ആഗോള താപനം എന്നാൽ അങ്ങ് ദൂരെ ധ്രുവങ്ങളിൽ എവിടെയോ ഉള്ള മഞ്ഞുരുകുന്നത് മാത്രമാണ് എന്ന് കരുതിയ കാലമൊക്കെ പഴങ്കഥയായി. ആദ്യമൊക്കെ മുന്നറിയിപ്പു തന്നു കൊണ്ടും, ഇന്ന് കരകളായ കരകളെയൊക്കെ ചുട്ടുപൊള്ളിച്ചും പ്രളയ ഭീതിയിലാഴ്ത്തിയും അത് ഭൂമിയെ വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഐപിസിസി ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഹിമാലയത്തിലെ മഞ്ഞുരുകുന്നത് മൂലം സമുദ്രജലനിരപ്പിൽ ഉണ്ടാകുന്ന ഉയർച്ച ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ കൊൽക്കത്ത, മുംബൈ, സൂറത്ത്, ചെന്നൈ എന്നീ നഗരങ്ങൾക്ക് ഭീഷണിയാകും. ഈ ആഗോളതാപനം ലോകത്ത് തന്നെ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മനുഷ്യരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഒരു പരിധിവരെ ഇവയെ പിടിച്ചുനിർത്താൻ ആകും.

കാലാവസ്ഥയുടെ സംരക്ഷകർ

 കാറ്റും മഴയും ഇടിമിന്നലും ഒക്കെ നിയന്ത്രിക്കുന്നത് ജൂപിറ്റർ. ഇതായിരുന്നു പുരാതന റോമൻ കാരുടെ വിശ്വാസം. എന്നാൽ പുരാതന ഗ്രീക്കുകാരുടെ വിശ്വാസമനുസരിച്ച് സ്യൂസ് ആയിരുന്നു അവരുടെ കാലാവസ്ഥാദേവൻ. ഭാരതീയ പുരാണങ്ങൾ പ്രകാരം കാലാവസ്ഥയെ നിയന്ത്രിക്കുന്നത് ദേവന്മാരുടെ രാജാവായ ഇന്ദ്രനും. ഇതൊക്കെ പുരാണങ്ങളിലെ കാര്യം. യാഥാർത്ഥത്തിൽ കാലാവസ്ഥയെ നിർണയിക്കുന്നത് പ്രധാനമായും അഞ്ചു ഘടകങ്ങളാണ്. 

വായു (അന്തരീക്ഷം) 

ജലം

മഞ്ഞ്

ശിലകൾ നിറഞ്ഞ ഭൗമോപരിതലം 

സസ്യജന്തുജാലങ്ങൾ


ഈ ഘടകങ്ങൾക്കിടയിൽ വൻതോതിൽ നടക്കുന്ന ഊർജ വിനിമയമാണ് കാലാവസ്ഥ നിർണയിക്കുന്നത്. 

ഭൂമിയുടെ ആകൃതി, അച്ചുതണ്ടിൽ അല്പം ചെരിഞ്ഞ നിൽപ്പ്, സൂര്യനു ചുറ്റുമുള്ള സഞ്ചാരം എന്നിവയും കാലാവസ്ഥ നിർണയിക്കുന്നതിൽ പ്രമുഖ പങ്കു വഹിക്കുന്ന ഘടകങ്ങളാണ്.

ഭൗമോപരിതലത്തിൽനിന്ന് കിലോമീറ്ററുകളോളം ഉയരത്തിൽ വ്യാപിച്ചുകിടക്കുന്ന വാതക പുതപ്പാണ് അന്തരീക്ഷം. നൈട്രജൻ,ഓക്സിജൻ, ഹരിതഗൃഹവാതകങ്ങൾ തുടങ്ങിയവ ചേർന്നതാണ് പുതപ്പ്. 

ഭൂമിയിലെ ജലസാന്നിദ്ധ്യമാണ് ജലമണ്ഡലം എന്ന ഹൈഡ്രോസ്ഫിയർ. ഇവിടെയാണ് ജലചക്രം രൂപംകൊള്ളുന്നത്.

Water cycle


അന്തരീക്ഷത്തിൽ വെള്ളത്തിൻറെ ചലനം സാധ്യമാക്കുന്ന ജലചക്രത്തിലൂടെ വർഷ പാതത്തിൻറെ ക്രമം നിർണ്ണയിക്കപ്പെടുന്നു. ഖരരൂപത്തിൽ വെള്ളം കാണപ്പെടുന്ന ഭൂഭാഗങ്ങളാണ് ക്രയോസ്ഫിയർ. മഞ്ഞുപാളികൾ, കടൽ മഞ്ഞ്, മൂടൽമഞ്ഞ് എന്നിവയെല്ലാം ഇതിൽ പെടുന്നു. 

ലിത്തോസ്ഫിയർ ഭാഗമായ ഭൗമോപരിതലത്തിലെ താഴ്‌വരകളും പർവ്വതങ്ങളും കാറ്റിൻറെ ഗതി നിർണയിക്കുന്നു. കാറ്റിനെ തടഞ്ഞ് മഴ പെയ്യുന്നതും പർവ്വതങ്ങൾക്ക് വലിയ പങ്കുണ്ട്. ജൈവ മണ്ഡലത്തിലെ ഭാഗമായ കാടുകൾ സൂര്യൻറെ ചൂടു നിയന്ത്രിക്കുന്നതിലും മഴവെള്ളം സംഭരിക്കുന്നതിനും നല്ലൊരു പങ്കു വഹിക്കുന്നു. കാലാവസ്ഥാ മാറ്റത്തിന് ഏറ്റവും വലിയ കാരണമായി കണ്ടെത്തിയിരിക്കുന്നത് ജൈവമണ്ഡലം ഭാഗമായ മനുഷ്യരുടെ ഇടപെടലുകളാണ്.

സൂര്യനും കാലാവസ്ഥയും

ജലം അന്തരീക്ഷം തുടങ്ങിയവക്കിടയിൽ നടക്കുന്ന ഊർജ വിനിമയമാണ് കാലാവസ്ഥ നിർണയിക്കുന്നത്. സൂര്യനിൽ നിന്നാണ് പ്രധാനമായും ഊർജം ഭൂമിക്ക് ലഭിക്കുന്നത്. അതിനാൽ ഭൂമിയിലെ കാലാവസ്ഥ നിർണയിക്കുന്നതിൽ സൂര്യന് വലിയ പങ്കാണുള്ളത്.

energy exchange


 ഊർജ്ജത്തിൽ ഒരു ചെറിയ ഭാഗം ഭൂമിയുടെ അകക്കാമ്പിൽ നിന്നും ലഭിക്കുന്നുണ്ട്. ഭൂതാപോർജം എന്നാണിത് അറിയപ്പെടുന്നത്. ഒപ്പം ചന്ദ്രൻറെ ആകർഷണത്തിന് ഫലമായി ഭൂമിയിലെ സമുദ്രങ്ങളിലെ തിരകളിൽ നിന്നുള്ള ഊർജവും ഉണ്ട്. 

ഭൂമിക്ക് ഊർജ്ജം ലഭിക്കുന്നത് പോലെ ഭൂമിയും ഊർജ്ജം പുറത്തേക്ക് വിടുന്നു. ഇത് രണ്ട് രീതിയിലാണ്. പ്രകാശം ഒരു പ്രതലത്തിൽ പതിക്കുമ്പോൾ അതിന് പ്രതിഫലനം ഉണ്ടാകുന്നതുപോലെ സൂര്യപ്രകാശം ഭൂമിയിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഫലത്തിൽ ലൂടെയാണ് ഭൂമി ഊർജ്ജം പുറത്തേക്ക് വിടുന്നത്. ഭൂമി ഒരു ഇരുണ്ട ദ്രവ്യമാണ് (black body). ഇരുണ്ട ദ്രവ്യം വികിരണത്തിന്റെ ഫലമായി ഇ ഫ്രാ റെഡ് രശ്മികളായും ഭൂമി ഊർജ്ജം പുറത്തേക്ക് വിടുന്നു. 

ക്ലൈമറ്റും, വെതറും (climate) , (weather)

കാലാവസ്ഥ എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വരുന്ന വാക്കുകളാണ് ക്ലൈമറ്റ്, വെതർ. ഈ രണ്ട് ഇംഗ്ലീഷ് പദങ്ങൾ കാലാവസ്ഥയെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. ഭൗമാന്തരീക്ഷത്തിൽ  മഴ, കാറ്റ്, ചൂട്, ആർദ്രത എന്നിവയുടെ അവസ്ഥ വിവരിക്കാനാണ്  ഈ രണ്ടു വാക്കുകളും കൂടുതലായി ഉപയോഗിക്കാറ്. ഒരു പ്രത്യേക പ്രദേശത്തെ ചുരുങ്ങിയ സമയത്തെ കാലാവസ്ഥയാണ് വെതർ. എന്നാൽ, വിസ്തൃതമായ പ്രദേശത്തെ ദീർഘ കാലയളവിലെ കാലാവസ്ഥയാണ് ക്ലൈമറ്റ്. 

ക്ലൈമറ്റിനെ ശരാശരി വെതർ എന്നും വിശേഷിപ്പിക്കാറുണ്ട്.

ഭൂമിക്കും ബജറ്റോ!!

മനുഷ്യനെപ്പോലെ ഭൂമിക്കുമുണ്ട് ബജറ്റ്. മനുഷ്യൻറെതുപോലെ പണത്തെയല്ല, മറിച്ച് ഊർജ്ജത്തെയാണ് അത് അടിസ്ഥാനമാക്കുന്നത്. ഭൗമോപരിതലത്തിലേക്കും അവിടെ നിന്ന് പുറത്തേക്കും പ്രവഹിക്കുന്ന ഊർജ്ജത്തിന്റെ ബാക്കിയും കാലാവസ്ഥ നിർണയിക്കുന്ന ഘടകങ്ങൾക്കിടയിൽ വിനിമയം ചെയ്യുന്ന ഈ ഊർജ്ജവും ചേർന്നതാണ് ഭൂമിയുടെ ഊർജ്ജ ബഡ്ജറ്റ്. 

Energy budget


അകത്തേക്കുവരുന്ന ആകെ ഊർജ്ജം പുറത്തേക്ക്പോകുന്ന ആകെ ഊർജ്ജത്തെ ക്കാൾ കൂടുതൽ ആണെങ്കിൽ ബജറ്റ് പോസിറ്റീവ് ആയിരിക്കും. അപ്പോൾ കാലാവസ്ഥ ചൂടേറിയതാകും. എന്നാൽ, കൂടുതലായി ഊർജ്ജം പുറത്തേക്ക് പോകുന്നതോടെ ഊർജ്ജ ബഡ്ജറ്റ് നെഗറ്റീവിലേക്ക് നീങ്ങിത്തുടങ്ങും. അതോടെ കാലാവസ്ഥ തണുക്കാൻ തുടങ്ങും.

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !