Our Environment നമ്മുടെ പരിസ്ഥിതി

0

 നമ്മുടെ പരിസ്ഥിതി 

 ദൈവത്തിന്റെ മഹാദാനമായിട്ടാണ്  പരിസ്ഥിതിയെ ചില ഗവേഷകർ അഭിപ്രായപ്പെടുന്നത്. പക്ഷേ ഇന്ന് ഈ ദാനത്തെ മനുഷ്യർ അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പറ്റാവുന്ന വിധത്തിൽ ദ്രോഹിക്കുകയാണ്. വരും തലമുറയിൽ വെള്ളത്തിനും വായുവിനും തമ്മിൽ തല്ലുന്ന കാലം വിദൂരമല്ല. ഇന്ന് മോഷ്ടാക്കൾ മോഷ്ട്ടിക്കുന്നത് പണവും സ്വർണ്ണവും ആണെങ്കിൽ വരും വർഷങ്ങളിൽ അത് വെള്ളവും വായുവും ആകും എന്നതിന് ഒരു സംശയവുമില്ല. ഇങ്ങനെ പോവുകയാണെങ്കിൽ വരും തലമുറ ഉണ്ടാകുമോ എന്ന് തന്നെ സംശയമാണ്. ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിലെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമായി കൊണ്ടിരിക്കുകയാണ്. ദുരിതപൂർണ്ണമായ ഈ സാഹചര്യം ഉണ്ടായതിൽ മനുഷ്യർ ഉണ്ടാക്കിയ പങ്ക് വളരെ വലുതാണ്. പരിസ്ഥിതി നിരീക്ഷകർ കേരളത്തിന് വലിയ വിപത്തുകൾ വരാൻ സാധ്യത വളരെ കൂടുതലാണ് എന്ന മുന്നറിയിപ്പുകൾ തുടരെത്തുടരെ നൽകുന്നുണ്ട്. ഇത്ര വർഷം ഇവിടെ ജീവിച്ചിട്ടും പലരും ഒരു ചെടി പോലും നടന്നിട്ടില്ല എന്നതാണ് ഇതിൽ ഞെട്ടിപ്പിക്കുന്ന വസ്തുത. ഞാൻ ഒരു ചെടി കുഴിച്ചിടുമ്പോൾ ആയിരുന്നു എന്റെ സുഹൃത്ത് ആ വഴി വന്നത്. ഞാൻ ചെയ്യുന്നത് കണ്ടപ്പോൾ  അവന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. എന്തിനാണ് കഷ്ടപ്പെട്ട് ഇതൊക്കെ നമ്മൾ ചെയ്യാൻ പോകുന്നത്. ഉദ്ദേശിക്കുന്ന സാധനം നമുക്ക് മാർക്കറ്റിൽ കിട്ടും ഒന്നും അറിയേണ്ട പൈസ മാത്രം കൊടുത്താൽ മതി. ചെടികൾ കുഴിച്ചിടുമ്പോൾ അതിന് വെള്ളമൊഴിക്കണം, വളം ഇടണം,  സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വയ്ക്കണം. ആ സമയം മൊബൈലിൽ  ഒരു ഗെയിം കളിച്ചാൽ  ഒരു മനസ്സുഖമെങ്കിലും കിട്ടും. അപ്പോ ശരി ഡാ പോട്ടെ,  പോയിട്ട് എന്തോ അത്യാവശ്യം ഉണ്ട്. ഇതും പറഞ്ഞ് അവൻ പോയി.   

 പുതിയ തലമുറയ്ക്ക് മൊബൈൽ ആണ് അവരുടെ ജീവിതം. ദിവസങ്ങൾക്ക് മുൻപ് കുറച്ച് സമയം ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം  പണിമുടക്കിയിരുന്നു. ( പ്രവർത്തിച്ചിരുന്നില്ല എന്ന് ചുരുക്കം )  എന്റെ സുഹൃത്ത് മരിച്ചില്ല എന്ന് മാത്രം. അഡിക്ഷന്റെ മൂർദ്ധന്യാവസ്ഥയിൽ ആണ് ഇന്ന് പലരും. അവർക്ക് മറ്റുള്ളവരോട് സംസാരിക്കാൻ പോലും സമയമില്ല. പിന്നെയല്ലേ പരിസ്ഥിതിക്ക് ഒരു കൈത്താങ്ങാവാൻ.

 എന്നാൽ ചില പരിസ്ഥിതി സംഘടനകളും, സംഘടനയിലെ പ്രവർത്തകരും പലരീതിയിലും പരിസ്ഥിതിയെ സംരക്ഷിക്കാൻ ഇറങ്ങിയിട്ടുണ്ട്. അതിൽ ചെറിയ കുട്ടികൾ മുതൽ സെലിബ്രിറ്റീസ് വരെ നീളുന്നു ആ നിര. ഒഴിവുസമയങ്ങളിൽ അവർ ഒത്തുകൂടുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, പൊതുസ്ഥലങ്ങളും, പൊതു കുളങ്ങളും വൃത്തിയാക്കിയും സംഘടനാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചും നടത്തുന്നു. 


Earth Day Cleaning


ആകെ കിട്ടുന്ന ഒഴിവു ദിവസമായ ഞായറാഴ്ചയാണ് പലരും ഇതിനായി മാറ്റിവയ്ക്കുന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് അവർ ഇതിനായി പ്രവർത്തിക്കുന്നത്. വരുംതലമുറക്ക് സുന്ദരമായ ഭൂമിയെ ആസ്വദിക്കാനും  ദൈവത്തിൻറെ ദാനത്തിനെ  സംരക്ഷിക്കാനും കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.ജനറേഷനുകൾ  മാറുമ്പോൾ അതിനനുസരിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവരെ പഠിപ്പിക്കേണ്ടത് വളരെ അത്യാവശ്യമായി കൊണ്ടിരിക്കുകയാണ്.ഇല്ലെങ്കിൽ ലോകത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്.

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !